പൃഥ്വിയുടെ ആദ്യ ചിത്രത്തിന് തിരി കൊളുത്തിയത് ഡ്രൈവറും മേക്കപ്പ് മാനും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം “9”ന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഭദ്ര ദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദുമാണ്. ഇവര്‍ രണ്ടും രാജുവിന് വെറുമൊരു ഡ്രൈവറോ മേക്കപ്പ് മാനോ അല്ല. 10ാം ക്ലാസ് മുതല്‍ ഡ്രൈവര്‍ രാജന് പൃഥ്വിയ്ക്കൊപ്പമുണ്ടായിരുന്നു. മേക്കപ്പ് മാന്‍ പ്രമോദ് അതിന് മുമ്പേ പൃഥ്വിയ്ക്കൊപ്പമുണ്ട്.
പൃഥ്വിയുടെ കുട്ടിക്കാലം മുതല്‍ സുകുമാരന്‍ ഫിലിം ഹൗസിന്റെ ഒപ്പമുണ്ടായിരുന്ന ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. പൃഥ്വിയുടെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താന്‍ അവരല്ലാതെ മറ്റാര് എന്നാണ് സിനിമയിലെ അടക്കം പറച്ചില്
ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വിട്ട് പൃഥ്വിരാജ് ഭാര്യ സുപ്രിയയ്ക്കൊപ്പം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ ചിത്രം 100 ഡേയ്സ് ഓഫ് ലൗവിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിനന്ദന് രാമാനുജനാണ് ഛായാഗ്രാഹകന്‍. ഷാന്‍ റഹ്മാന്റെയാണ് സംഗീതം. പൃഥ്വി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രമെന്നും ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പൃഥ്വി പറഞ്ഞിരുന്നു.