സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടി സുജ വരുണി രംഗത്ത്. പുരുഷന്‍മാരുടെ കാമ ഭ്രാന്താണ് എല്ലാത്തിനും കാരണമെന്ന് സുജ വരുണി കുറ്റപ്പെടുത്തി.
വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ എക്കാലവും സുരക്ഷിതരാണെന്ന് കരുതേണ്ട. കാമഭ്രാന്ത് ആണ് ഇവര്‍ അത്തരം കമന്റുകള്‍ ഇടാന്‍ കാരണം. ഇന്റര്‍നെറ്റ് ലോകം തന്നെ അത്തരം വിഡ്ഢികളുടെ കയ്യിലാണ്. നിടമാരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിക്കാനാണ് ഇവര്‍ വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നത്.
എന്തു വസ്ത്രം ധരിക്കണം എന്നത് എന്റെ സൌകര്യമാണ്. വസ്ത്രധാരണം കാരണമാണ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണമുണ്ടാകുന്നത് എന്ന് ചിലര്‍ ന്യായം പറയാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെയും വൃദ്ധകളെയും ലൈംഗികമായി ആക്രമിക്കുന്നതോ? സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം ഉണ്ടാകുന്നതോ? അവര്‍ മാന്യമായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമല്ലേ.
സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. അവരുടെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കുകയല്ല വേണ്ടത്- അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് സുജ വരുണി പറഞ്ഞു.