അസ്വസ്ഥതയുണ്ടാക്കുന്ന വാട്‌സ്ആപ്പ് ഗ്രുപ്പുകള്‍ വീണ്ടും സജീവമാകുന്നു . അത്രയേറെ രതിവൈകൃതങ്ങളാണ് ഇവിടെ പങ്കുവയ്ക്കപ്പെടുന്നത്. ശിശു ലൈംഗിക പീഡകരെ സംബന്ധിച്ചുള്ള ഒരു ഗ്രൂപ്പ് വാട്‌സ്ആപ്പില്‍ തലപൊക്കിക്കഴിഞ്ഞു .എന്നാല്‍ അത് ഒറ്റ ഗ്രൂപ്പില്‍ ഒതുങ്ങുന്നതല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അമ്മയോ, പെങ്ങളോ, മകളോ… രക്തബന്ധമൊന്നും ഇവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല. മലയാളികളേക്കാള്‍ തമിഴ് നാട്ടുകാരാണ് ഇത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളത്.
ബന്ധുക്കള്‍- അത് അമ്മയോ, സഹോദരിയോ, മകളോ ആകാം-, അടുത്ത വീട്ടിലെ സ്ത്രീകള്‍… ഇവര്‍ അറിയാതെ എടുക്കുന്ന പല ചിത്രങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പലതും ലൈംഗിക സ്വഭാവങ്ങളുള്ളവയാണ്. അവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത രീതിയില്‍ ആയിരിക്കും അടിക്കുറിപ്പുകളോടെ ഈ ചിത്രങ്ങള്‍ പ്രചരിക്കുക.
ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പ് എന്നിവ വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഇത്. ചിന്ന പോണ്‍ എന്ന പേരില്‍ കൊച്ചുകുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത് ബ്രദേഴ്‌സ് ആര്‍മിയാണ് . ഗ്രൂപ്പില്‍ കയറി നോക്കിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചു കുട്ടികളെ പോലും ലൈംഗീക സുഖത്തിനു പ്രാപിക്കുന്ന സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ചില ആളുകളെ കാണാൻ ഇടയായി. 257 പേരുള്ള ഒരു തമിഴ് നാട് സ്വദേശി തുടങ്ങിയ ഈ ഗ്രൂപ്പിൽ ആക്റ്റീവ് ആയത് മലയാളികൾ ആണ്.സ്വന്തം പെങ്ങളെ പ്രാപിക്കാൻ ക്ഷണിക്കുകയും കൊച്ചു കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തതായും അറിയാൻ കഴിഞ്ഞു.