തിരുവനന്തപുരം: പൊതുജനങ്ങളോട് മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലാത്ത ഉദ്യോഗസ്ഥര്‍ സംസാരിക്കേണ്ടതിലെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ പോലീസുകാര്‍ ചെറുതാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പോലീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന. ഒരു സീനിയര്‍ ഓഫീസറോട് ഞാന്‍ അധികം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കാറുണ്ടെന്നും, കാരണം അയാള്‍ സംസാരിച്ചാലാണ് പ്രശ്നം വഷളാകുന്നതെന്നും ഡിജിപി തമാശ രൂപേണ പറഞ്ഞു.