പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും.
1. പഴച്ചാറുകള്‍
മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.
2. കേക്കിലെ ക്രീം
കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.
3. കാൻഡ് ജ്യൂസ്
കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.
4. ചോക്ലേറ്റ് മില്‍ക്
ചോക്ലറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.
5. സിറപ്പുകൾ
പഴങ്ങൾ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം ചേർത്തിരിക്കും. അതിനാല്‍ ഇതും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.
6. ബ്രെഡ്
ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.
7. ഫ്രെഞ്ച് ഫ്രൈസ്
ഉരുളക്കിഴങ് കൊണ്ട് ഉണ്ടാക്കുന്ന ഫ്രെഞ്ച് ഫ്രൈസ് ഇന്നത്തെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളളതാണ്. എന്നാല്‍ ഇവ അധികമായി കഴിക്കുന്നത് നിങ്ങളുടെ ബ്ലഡ് ഷുഗര്‍ കൂട്ടും.
പ്രമേഹം: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങള്‍
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം മൂന്ന് തരത്തലാണ് കാണപ്പെടുന്നത്.
1. ടൈപ്പ് 1 പ്രമേഹം
കുട്ടികളിലും കൗമാരകാരിലുമാനു ഇത്തരം പ്രമേഹം കൂടുതലായും കണ്ടു വരുന്നത് . ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപിക്കപെദടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപെടുകയും തത്ഫലമായി ഇത്തരകാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക് അത്യന്താപേക്ഷിതമാണ് . ഇൻസുലിൻ കുത്തി വെപ്പിലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ സാധ്യമല്ല . മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ .
2. ടൈപ്പ് 2 പ്രമേഹം
95% പ്രമേഹ രോഗികളിലും കാണ പെടുന്നത് ടൈപ്പ് 2 പ്രമേഹം ആണ് .സാധാരണയായി 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് ആണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് . ഇന്സുലിന്റെ ഉല്പാദന കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപെദതെ ഇരിക്കുകയോ ചെയുമ്പോൾ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് .
3. ഗർഭകാല പ്രമേഹം
ചില സ്ത്രീകളിൽ ഗർഭകാലത്ത് താത്കാലികമായി പ്രത്യക്ഷപെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനേയും ഒരു പോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉള്ളവരാണ് . ഇൻസുലിൻ കൊണ്ട് മാത്രം ചികിത്സിക്കേണ്ട ഈ രോഗം സാധാരണ പ്രസവാനന്തരം മിക്കവരിലും സുഖം പ്രാപിക്കാറുണ്ട് . എന്നാൽ ഇത്തരക്കാർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രധാന ലക്ഷണങ്ങള്‍
അമിതഭാരം, അമിതവിശപ്പ് ,ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, അകാരമായ ക്ഷീണം , അലസത ,ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹ രോഗ ലക്ഷണങ്ങൾ .കൂടാതെ കാഴ്ച മങ്ങൽ, ഗുഹ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ മുറിവുകൾ ഉണങ്ങുവാന്‍ ഉള്ള കാലതാമസം മുതലായവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം. എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല.
രോഗ നിർണയം
രക്ത പരിശോധനയിലൂടെ ആണ് പ്രമേഹ രോഗ നിർണയം നടത്തുന്നത് . രാവിലെ ഭക്ഷണത്തിന് മുൻപ് ഭക്ഷണ ശേഷം രണ്ടു മണിക്കൂറിലും രക്തത്തിലെ ഗ്ലൂക്കൊസിന്‍റെ അളവ് ഒരു നല്ല ലബോറട്ടറിയിൽ പരിശോധിക്കുക . ഈ പരിശോധന ഫലം ഭക്ഷണത്തിന് മുൻപ് 126 ലും ഭക്ഷണത്തിന് ശേഷം 200 ലും കൂടുതൽ ഉള്ളവർ പ്രമേഹ രോഗ ബാധിതരായി കണക്കാക്കപ്പെടുന്നു .