Breaking News
Home / Lifestyle / ടാർജറ്റില്ല, എവിടെയിരുന്നും ചെയ്യാം, മാസവരുമാനം 60,000 രൂപ..!!

ടാർജറ്റില്ല, എവിടെയിരുന്നും ചെയ്യാം, മാസവരുമാനം 60,000 രൂപ..!!

പഠനമൊക്കെ കഴിഞ്ഞു യോജ്യമായ ജോലിയും അന്വേഷിച്ചു വർഷങ്ങൾ പാഴാക്കിക്കളയുന്നവരുണ്ട്. ഓരോ ജോലിയിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ചിലർ, അത്തരക്കാർ അറിയേണ്ടതാണ് രഞ്ജിത് കുമാർ എന്ന യുവാവിന്റെ ജീവിതം. ഓൺലൈൻ വഴി വിവിധ കമ്പനികളുടെ ഡേറ്റാ എൻട്രി ജോലികൾ ചെയ്തു വരുമാനമുണ്ടാക്കുകയാണ് രഞ്ജിത്കുമാർ.

എൻജിനീയറിങ് പാസായ ശേഷം നല്ലൊരു ജോലി അന്വേഷിച്ചു നടക്കുന്നതിനിടയിൽ ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് രഞ്ജിത്കുമാർ ഡേറ്റാ എൻട്രിയെന്ന ഓൺലൈൻ തൊഴിൽമേഖലയിലേക്ക് എത്തിയത്. സ്വന്തമായി ഒരു തൊഴിൽ, അതും സമയമോ സ്ഥലമോ പ്രശ്നമല്ലാത്തത്, എന്നൊരു ആകർഷണം കൂടി ഡേറ്റാ എൻട്രിക്കുണ്ടായിരുന്നു.

തുടക്കത്തിൽ mturk.com എന്ന വെബ്സൈറ്റു വഴിയാണ് റജിസ്റ്റർ ചെയ്തത്. എന്നാലിപ്പോൾ ഈ കമ്പനി ഇന്ത്യക്കാർക്ക് ലഭ്യമല്ല. പകരം സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന microworkers.com വഴി റജിസ്റ്റർ ചെയ്ത് ഈ മേഖലയിലേക്കു കടന്നു വരാം. ഇതുപോലുള്ള അനവധി സ്ഥാപനങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കിടയിൽ നിന്നും തട്ടിപ്പില്ലാത്തതു തിരഞ്ഞെടുക്കുക പ്രയാസവും പ്രധാനവുമാണ്.

പല സ്വഭാവത്തിലുള്ള പതിനായിരക്കണക്കിനു ഡേറ്റാ എൻട്രി ജോലികൾ ഇത്തരം വെബ്സൈറ്റുകളിൽ കാണാം. ചിലപ്പോൾ ഇ–മെയിലുകൾ കോപ്പി ചെയ്ത് കൊടുത്താൽ മതിയാകും. മറ്റു ചിലപ്പോൾ ഒരു സർവേയിൽ പങ്കാളിയായാൽ മതി. ഒരു ഡോളറിന്റെ പത്തിലൊന്നു മുതൽ ഓരോ എൻട്രിക്കും പ്രതിഫലം കിട്ടും. ചില എൻട്രികൾക്ക് ഒരു ഡോളർ തന്നെ ലഭിക്കാം. കൂടുതൽ കഷ്ടപ്പെട്ടാലും കുറച്ച് പൈസ കിട്ടുന്നതും കുറച്ച് കഷ്ടപ്പാടിൽ കൂടുതൽ പൈസ കിട്ടുന്നവയും ഉണ്ട്.

ലാപ്ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ അത്യാവശ്യം ഒരു നെറ്റ് കണക്ഷനും കൂടി എടുത്ത് ഈ രംഗത്തേക്കു കടന്നുവരാം. 2009 ൽ തുടങ്ങിയ സമയത്ത് ആദ്യമാസം തന്നെ 15,000 രൂപയായിരുന്നു ര‍ഞ്ജിത്തിന്റെ വരുമാനം.

പ്രത്യേകം ടാർജറ്റ് ഇല്ലായെന്നതും ഏതു സമയത്തും ചെയ്യാമെന്നതും ഈ തൊഴിലിന്റെ മേന്മയാണ്. അതുപോലെ എൻട്രി ജോലികളിൽ തെറ്റുകൾ ഒഴിവാക്കണം. ഇതുണ്ടായാൽ വരുമാനം കുറയുമെന്നു മാത്രമല്ല, ചില വർക്കുകൾ കിട്ടാതെയും പോകാം.

പുതുതായി വരുന്നവർ മൈക്രോവർക്കേഴ്സിൽ കയറി റജിസ്റ്റർ ചെയ്യുക. എന്നിട്ട് അവർ പറയുന്ന പോലെ മുന്നോട്ടു പോയി ഏതെങ്കിലും ഒരു വർക്ക് സിലക്ട് ചെയ്തു ചെയ്യുക. ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാമെന്നതും ക്ഷമയോടെ ജോലി ചെയ്യാൻ കഴിയുമെന്നതുമാണ് ഈ രംഗത്ത് വിജയിക്കാൻ വേണ്ട യോഗ്യതകൾ. രഞ്ജിത്ത് സ്വയം റജിസ്റ്റർ ചെയ്തു പഠിക്കുകയായിരുന്നു.

ശരിയാകുമെന്ന് ഉറപ്പുള്ള ഒരു വർക്ക് ആദ്യം ചെയ്തു നോക്കുക. അതിൽ നിന്നു കിട്ടുന്ന ആത്മവിശ്വാസവുമായി മുന്നോട്ടു പോകുക. ചെയ്യുന്ന വർക്കിനനുസരിച്ചാണ് പ്രതിഫലം കിട്ടുക. ഒരു ദിവസം 60 ഡോളർ വരെ കിട്ടിയിട്ടുണ്ടെന്നു രഞ്ജിത്ത് പറയുന്നു. ശരാശരി 50,000–60,000 രൂപയാണ് ഡേറ്റാ എൻട്രിയിലൂടെ ഈ ചെറുപ്പക്കാരൻ ഇപ്പോൾ ഒരു മാസം സമ്പാദിക്കുന്നത്.

രഞ്ജിത്കുമാർ എസ്.

ശാന്തിനിലയം ഹൗസ്

പട, കരുനാഗപ്പള്ളി

About Intensive Promo

Leave a Reply

Your email address will not be published.