മാപ്പ് പറഞ്ഞിട്ടും യാത്രക്കാര്‍ക്ക് കല്ലട വേണ്ട!ബുക്കിംഗ് പകുതിയായി കുറഞ്ഞു.യാത്രക്കാരെ അതി ക്രൂരമായി തല്ലി ചതച്ച സംഭവത്തില്‍ മലയാളികളുടെ പ്രതിഷേധം ഫലം കണ്ടു വരുന്നു.കല്ലട ബസ് ടിക്കറ്റ് ബുക്ക് ചെയ്യാതെ പൂര്‍ണമായും ബഹിഷ്കരിച്ചിരിക്കുകയാണ് യാത്രക്കാര്‍.കൊലയാളി ബസില്‍ യാത്ര ചെയ്യില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് മലയാളികള്‍.
മാപ്പപേക്ഷയുമായി സുരേഷ് കല്ലട എത്തിയിട്ടും ക്ഷമിക്കാൻ തയ്യാറാകാതെ യാത്രക്കാർ; കല്ലട ബോയ്കോട്ട് ക്യാമ്പെയിൻ സോഷ്യൽ മീഡിയയിൽ പടർന്നതോടെ ബുക്കിങ് പകുതിയായി കുറഞ്ഞു; ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദ് ചെയ്ത് മറ്റുബസുകളിൽ കയറിപ്പോകുന്നു; ആഴ്ചാവസാനം ബുക്കിങ് കിട്ടാതെ നട്ടം തിരിയുന്നു കമ്പനി; യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയുടെ കരുത്ത് തിരിച്ചറിഞ്ഞ് കല്ലട