Breaking News
Home / Lifestyle / ആന ഇതുവരെ അനുഭവിച്ചത് മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ പറ്റാത്ത ക്രൂരതകൾ

ആന ഇതുവരെ അനുഭവിച്ചത് മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ പറ്റാത്ത ക്രൂരതകൾ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന് തൃശൂർ ജില്ലാ കളക്ടർ അനുപമ വ്യക്തമാക്കി. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാനാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. തീരുമാനത്തിൽ ആന ഉടമകളുടെ സംഘടന പ്രതിഷേധം അറിയിച്ചു. ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. അതേസമയം.. വനം വകുപ്പ് മന്ത്രിയും, കൃഷി വകുപ്പ് മന്ത്രിയും ഒരുമിച്ചിരുന്ന് അന്ധനായ തെച്ചിക്കോട് രാമചന്ദ്രൻ എന്ന ആനയുടെ രോഗങ്ങൾ ഭേദമാക്കിയ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ് ; ആന മുതലാളിമാർക്ക് ഇനി ആ രോഗശയ്യയിലുള്ള മിണ്ടാപ്രാണിയെവെച്ച് ഇഷ്ടംപോലെ കച്ചവടം നടത്താനും അനുമതി നൽകിയിരുന്നൂ.

അങ്ങേയറ്റം ക്രൂരവും നിന്ധ്യവും മൃഗങ്ങൾക്കെതിരായ കുറ്റകൃത്യവും നടത്തിയിരിക്കുകയാണ് ഈ ഉത്തരവിലൂടെ മന്ത്രി പങ്കുവന്മാരും ഉദ്യോഗസ്ഥരും. മനുഷ്യന്മാർക്ക് ഒരു സെക്കന്റ് പോലും തണലില്ലാതെ നിൽക്കാൻ സാധികാത്തനവസ്ഥയിലാണ് അന്ധനായ വയോധികനായ ഏറ്റവും കൂടുതൽ മദപ്പാട് കാണിക്കുന്ന ഏറ്റവും കൂടുതൽ മനുഷ്യരെ കൊലചെയ്ത ആനയെ കൊടും വെയിലത്ത് എഴുന്നെള്ളിച്ച് പീഡിപ്പിച്ച് കച്ചവടം നടത്താൻ അനുമതി കൊടുത്തിരിക്കുന്നത്.

മനുഷ്യന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ തെച്ചിക്കോട് രാമചന്ദ്രൻ രണ്ടു മാസങ്ങൾക്ക് മുമ്പ് കൊല്ലുന്നത് 12 മത്തെ മനുഷ്യനെയായിരുന്നു ; വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട കേരളത്തിലെ ഏറ്റവും അക്രമകാരിയും, അതീവ ഗുരുഃതരാവസ്ഥയിലുള്ളതുമായ ആനയെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിച്ചപ്പോഴായിരുന്നു ആ സംഭവം.

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന കണ്ണൂര്‍ സ്വദേശി ബാബുവിനെയാണ് ചവിട്ടി കൊന്നത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മറികടന്ന് 11 പേരെ കൊന്ന തെച്ചിക്കോട് രാമചന്ദ്രൻ ഇത്തവണയും തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയിരുന്നെങ്കിലും അവസാന നിമിഷം തൃശൂർ പൂരത്തിനുൾപ്പെടെ അന്ധനായ ഈ ആനയെ ഉപയോഗിച്ചിരുന്നു.

11 പേരെ കൊലപ്പെടുത്തിയ മദപ്പാടുള്ള ആനയായ തെച്ചിക്കോട് രാമചന്ദ്രനെ ഇപ്പോൾ വീണ്ടും ഉത്സവത്തിനു ഉപയോഗിച്ചത് ഗുരുതരമായ നിയമലംഘനവും പീഡനവുമാണ്. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട ആനയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ബോർഡ് ആനയെ വിവിധ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത്. ഇക്കാര്യങ്ങൾ രേഖകൾ സഹിതം വ്യക്തമാക്കി നൽകിയ പരാതിയിൽ ഇപ്പോഴും ബന്ധപ്പെട്ട അധികാരികൾ തുടർ നടപടികളെടുക്കാത്തതാണ് വീണ്ടും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.

മറ്റാരുടെയും സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ തെച്ചിക്കോട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിപ്പിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെച്ചിക്കോട് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാന്‍ 2017 മാര്‍ച്ച് മൂന്നിന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍ സംഘത്തെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷമേ ആനയെ എഴുന്നള്ളിക്കാവു എന്ന മൃസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.

പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ പൂരം സംഘാടകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ആനയെ എഴുന്നള്ളിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പൂരപ്രേമികള്‍ മാസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

മദപ്പാടിനെത്തുടര്‍ന്ന് 11 പേരെ കൊലപ്പെടുത്തിയ തെച്ചിക്കോട് രാമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും കുറുമ്പനായ ആനകൂടിയാണ്. 1986- 89 കാലയളവില്‍ ആറു പാപ്പാന്‍മാരെ ആന കൊലപ്പെടുത്തിയിരുന്നു. 86ല്‍ പാപ്പാന്‍ തൃശൂരില്‍ വച്ച് വാഹനമിടിച്ചു മരിച്ചതോടെ പിന്നീടു വന്ന പാപ്പാന്റെ മര്‍ദ്ദനത്തിനിടെയാണ് തെച്ചിക്കോട് രാമചന്ദ്രന്റെ വലതുകണ്ണിന്‍െ കാഴ്ച്ച നഷ്ടമാകുന്നത്. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ ആരതി ഉഴിയുന്നതിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

12 വയസ്സുകാരന്‍ മരിക്കുകയും ചെയ്തു. 2009ല്‍ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയും 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിന് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. എല്ലാ ഔദ്യോദിക ഉത്തരവുകളും നിലനിൽക്കെയാണ് അനധികൃതമായി ആനയെ എഴുന്നേൽപിക്കുന്നതും അന്ധനായ ആനയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കുന്നതും. നിയമപ്രകാരം എഴുന്നെള്ളിക്കാൻ പാടില്ലാത്തതുമായ തെച്ചിക്കോട് രാമചന്ദ്രൻ എന്ന ആനയെ ഇനിമുതൽ എഴുന്നള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കി

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം മൃഗത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത വനം വന്യജീവി വകുപ്പും മൃഗ സംരക്ഷണ വകുപ്പും, മന്ത്രിമാരും ഇപ്പോൾ ഇതാ ആന മുതലാളിമാരുടെ മുൻപിൽ ഓക്കാനിച്ച്‌ നിന്നുകൊണ്ട് അങ്ങേയറ്റത്തെ നിയമവിരുദ്ധ പ്രവർത്തികൾക്കും, ക്രൂരതയ്ക്കും കൂട്ടുനിൽക്കുകയാണ്.

ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരി മാസത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. അതിനിടയിലാണ് തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമായത്.

2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങല്‍ പതിവാക്കിയിരുന്നു. എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടിവി അനുപമ നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

About Intensive Promo

Leave a Reply

Your email address will not be published.