എറണാകുളം പ്രസ് ക്ലബ് ജീവനക്കാരി ബേബിച്ചേച്ചിക്ക് മോഹൻലാൽ മുൻകൈയെടുത്ത് സ്വന്തമായി ഒരു ഭവനം പണിഞ്ഞുനൽകുന്നു. നേരിട്ട് മോഹൻലാൽ തന്നെ പ്രത്യേക താൽപര്യമെടുത്തതോടെയാണ് ബേബി ചേച്ചിയുടെ വീടെന്ന സ്വപ്നം പൂവണിയാൻ ഒരുങ്ങുന്നത്.
എറണാകുളം പ്രസ് ക്ലബിൽ ഒരിക്കൽ മോഹൻലാൽ എത്തിയപ്പോൾ അമ്മ വീട് പദ്ധതിയെ പറ്റി പറഞ്ഞിരുന്നു. അന്ന് ഇത് കേട്ടറിഞ്ഞ ബേബി ചേച്ചി മോഹൻലാലിനോട് തനിക്ക് വീടില്ലന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അമ്മ സംഘടനയുടെ ഭാഗമായി മോഹൻലാൽ ഇക്കാര്യം പരിഗണനയിൽ കൊണ്ടുവരികയും പ്രാവർത്തിക നടപടികൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.മോഹൻലാൽ ഈ ദൗത്യം ഏറ്റെടുത്ത് ബേബി ചേച്ചിക്ക് വീട് വയ്ക്കലിന്റെ ഭാഗമായി ആദ്യ ചെക്ക് ആയ 2 ലക്ഷം രൂപ നേരിട്ട് കൈമാറി.
കൊച്ചിയിൽ നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് വീട് പണിയുന്നതിനുള്ള പണത്തിന്റെ ആദ്യ ഗഡു മോഹൻലാൽ ബേബി ചേച്ചിക്ക് കൈമാറിയത്. ചെക്ക് കൈമാറിയ ശേഷം മോഹൻലാൽ ബേബി ചേച്ചിയെ ചേർത്തു പിടിച്ചത് ബേബി ചേച്ചിക്ക് സ്വപ്നതുല്യമായിരുന്നു. സിനിമയിൽ കണ്ടിരുന്ന മോഹൻലാൽ ഇത്തരം ഒരു സൗഭാഗ്യം തനിക്ക് നൽകിയതിൽ പരമ സന്തോഷവതിയാണ് ബേബി ചേച്ചി.