കോട്ടയത്ത് ആംബുലൻസിന് വഴിയൊരുക്കാൻ കിലോമീറ്ററുകളോളം ദൂരം മുന്നിൽ ഒാടിയ പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ജീവനുമായി പാഞ്ഞെത്തിയ ആംബുലൻസിന് വഴിയൊരുക്കാൻ കേരളം ഒന്നടങ്കം മാറിനിന്നതും വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ ആംബുലൻസിനായി ഒരു നാട് മുഴുവൻ വഴിയൊരുക്കിയ കാഴ്ചയാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്.ഉൽസവം നടക്കുന്നതിനിടയിലേക്കാണ് ആംബുലൻസ് ചീറിപ്പാഞ്ഞെത്തിയത്. കെട്ടുകാഴ്ചകൾ വലിയ തിരക്കിന്റെ അകമ്പടിയേടെ മുന്നോട്ടുപോകുമ്പോഴാണ് ആംബുലൻസ് സൈറനിട്ട് എത്തിയത്.
വഴിയിലുണ്ടായിരുന്ന തടസമെല്ലാം മറികടന്ന് കെട്ടുകാഴ്ചകൾക്കിടയിലൂടെ ആംബുലൻസ് കടത്തിവിടാൻ നാടൊരുമിച്ചു. ആംബുലൻസിന്റെ ഉള്ളിൽ നിന്നും പകർത്തിയ വിഡിയോ ഇപ്പോൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ സജീവമായി പങ്കുവയ്ക്കുകയാണ്. വിഡിയോ കാണാം.