നാട്ടുകാർ കെ എസ് ആർ ടി സി തേടി വരുമ്പോൾ വരണ്ട എന്നു എമാന്മാർ
ഇന്നലെ വെള്ളിയാഴ്ച ബാംഗ്ലൂർ പയ്യന്നൂർ വണ്ടി ക്യാൻസൽ ആയി. കാരണം വണ്ടി ആക്സിഡന്റ് ആയി. പയ്യന്നൂർ ഡിപ്പോ നേരെ ചീഫ് ഓഫിസിൽ വിളിച്ചു പറഞ്ഞു വണ്ടി ക്യാൻസൽ ആക്കികൊളാൻ. അവർ ക്യാൻസൽ ചെയ്തു. ബാംഗ്ലൂർ ഓഫിസ് യാത്രക്കാരെ മുഴുവൻ വിളിച്ചു പറഞ്ഞു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അതേ ടൈമിൽ അതേ റൂട്ടിൽ പയ്യന്നൂർ സ്പെഷ്യൽ ഇട്ടു വേറെ റീസെർവേഷൻ ഓപ്പണ്‍ ആക്കി.നേരത്തെ ബുക്ക് ചെയ്തവർ ശശി.
ഈ സ്പെഷ്യൽ വണ്ടി ഉണ്ടെങ്കിൽ എന്തിനാണ് ക്യാൻസൽ ആയെന്നു യാത്രക്കാരെ വിളിച്ചു പറയുന്നത്. ബുക്ക് ചെയ്തവരെ ഇതിൽ കയറ്റി വിട്ടാൽ പോരെ..
വിഷു സമയത്തും ഇങ്ങനെ ഒരു സംഭവം ഉണ്ടായി. തിരുവനന്തപുരം കൊട്ടാരക്ക റെഗുലർ വണ്ടി ക്യാൻസൽ ചെയ്തു അതേ സമയത്തു സ്പെഷ്യൽ. വണ്ടി നേരത്തെ ബുക്ക് ചെയ്തവർ ശശി.
അതിർത്തി ജില്ലകളായ വയനാട്, കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ഓപ്പറേറ്റിങ് സെന്ററുകളിൽ നിന്നും പരമാവധി ബെംഗളൂരു സർവിസുകൾ ആരംഭിക്കാവുന്നതേയുള്ളു.. ഇതിനു തയാറാകാത്തതിന് പിന്നിൽ കെ എസ് ർ റ്റി സിയും സ്വകാര്യ ബസ് മാഫിയായും തമ്മിലുള്ള ഒത്തു കളിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു..
ശരിക്കും ഇവരൊക്കെ എന്താ ഉദേശിക്കുന്നത്..