അഞ്ചു കൊല്ലമായി പിഎം ഒരു പത്രസമ്മേളനം പോലും നടത്തിയില്ലെങ്കിലെന്താ ഒരു ഒന്നൊന്നര ഇന്റർവ്യൂ അല്ലെ അക്ഷയ് കുമാർ നടത്തിയത്. അതിലെ ചില ഗമണ്ടൻ ചോദ്യങ്ങൾ..
1- പി എം ജി താങ്കൾക്ക് മാമ്പഴം ഇഷ്ടമാണോ?
2- താങ്കൾക്ക് ദേഷ്യം വരാറുണ്ടോ? എങ്ങനെയാണ് അത് തീർക്കാറുള്ളത്?
3- ഫാമിലിയെ മിസ്സ് ചെയ്യുന്നുണ്ടോ?
4- വാച്ച് തിരിച്ചു കെട്ടുന്നത് എന്തിനാണ് ?
5- അലാവുദ്ധീന്റെ അത്ഭുത വിളക്ക് കയ്യിൽ കിട്ടിയാൽ എതൊക്കെ വരങ്ങൾ ചോദിക്കും?
6- ജലദോഷം വന്നാൽ ഏത് മരുന്നാണ് കഴിക്കാറ്?
7- വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്?
8- ഭക്ഷണം 40 വട്ടം ചവച്ച് കഴിക്കണം എന്ന് വേദങ്ങൾ പറയുന്നു. യോജിക്കുന്നുണ്ടോ?
ഈ അടുത്ത കാലത്തൊന്നും ഇത്ര കഠിനമായ ചോദ്യങ്ങളും അതിനു കൃത്യവും ബുദ്ധി പൂർവ്വവുമായ ഒരു മറുപടിയും ഞാൻ കണ്ടിട്ടില്ല…
kabeer punnilath hasan