വികടകുമാരന് എന്ന ചിത്രത്തിന്റെ ട്രൈലെര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യാന്‍ അനുവാദം ചോതിച്ച് ചെന്ന സംഭവം വിവരിക്കുകയാണ് നടന് വിഷ്ണു ഉണ്ണികൃഷ്ണന്.”മ്മൂക്ക വളരെ കൂളായ മനുഷ്യനാണ്. എനിക്ക് പുള്ളിയെ കുറച്ചുകൂടി അടുത്തറിയാം.
മമ്മൂക്ക പെട്ടെന്ന് ആരോടും കമ്ബനി കാണിക്കാറില്ല. പക്ഷേ ഭയങ്കര പാവം മനുഷ്യനാണ്. ഒരു തവണ വികടകുമാരന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂക്കയുടെ പേജില്‍ ഇടാമോ എന്ന് ചോദിക്കാന്‍ ബോബന് സാമുവലും ഞാനും പോയി. അവിടെ പോയി മമ്മൂട്ടിയോട് കാര്യം അവതരിപ്പിച്ചു.”‘ഇതെന്താണ്, എല്ലാം എന്റെ പേജില്‍ തന്നെയിട്ടാല്‍ മതിയോ?
മുപ്പത് ലക്ഷത്തോളം പേര് ട്രെയിലര്‍ കാണുമ്ബോഴേക്കും സിനിമ കാണാന്‍ വരുമെന്നാണോ നീ വിചാരിച്ചിരിക്കുന്നത്?’ മമ്മൂട്ടി പറഞ്ഞു.മമ്മൂക്കയുമായുള്ള ബന്ധം വെച്ചിട്ട് വന്നതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് മമ്മൂക്ക നിന്റെ കൈയൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചത്. മമ്മൂക്ക നിര്‍മ്മിച്ച സിനിമയ്ക്കിടയില്‍ എന്റെ കൈ ഒടിഞ്ഞിരുന്നു. പുള്ളിക്കാരന് ചൂടാവുന്നതിനിടയിലാണ് ഇക്കാര്യം ചോദിച്ചത്. ഞാന്‍ കൈ ശരിയായെന്ന് പറഞ്ഞു. ആ സെന്റിമെന്റസ് വെച്ച് ട്രെയിലര്‍ ഇടാമെന്ന് അദ്ദേഹം പറഞ്ഞു.