Breaking News
Home / Lifestyle / ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടമല്ലാത്ത പെൺകുട്ടിയുടെ വിവാഹപരസ്യം വലിയ ആഘോഷമായി കൊണ്ടാടുകയാണ് മലയാളികൾ

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടമല്ലാത്ത പെൺകുട്ടിയുടെ വിവാഹപരസ്യം വലിയ ആഘോഷമായി കൊണ്ടാടുകയാണ് മലയാളികൾ

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടമല്ലാത്ത പെൺകുട്ടിയുടെ വിവാഹപരസ്യം വലിയ ആഘോഷമായി കൊണ്ടാടുകയാണ് മലയാളികൾ . ശാരീരീരിക ബന്ധത്തിനു മാത്രമായി ഒരു വിവാഹത്തെ സങ്കൽപ്പിച്ച് വിവാഹത്തിന്റെ മിച്ചമൂല്യം എന്നത് കുടുംബം കുട്ടികൾ കുട്ടികളുടെ കുട്ടികൾ എന്നിങ്ങനെ പുനരുത്പാദന പദ്ധതി ആണെന്നുള്ള പാരമ്പരാഗത ബോധത്തിൽ നിന്നുണ്ടായ ജല്പനം മാത്രമാണ് ഈ പരിഹാസങ്ങൾക്കു പിന്നിൽ

. വിവാഹം എന്നാൽ നിലവിലെ സാമൂഹിക വ്യവസ്ഥയിൽ തനിച്ച് ജീവിക്കുക എന്നത് പ്രയാസകരം ആകുന്നു എന്നത് കൊണ്ടും സാമൂഹിക ജീവി ആകുക കൊണ്ട് ആശ്രയത്വം അനിവാര്യമാണ് എന്നത് കൊണ്ടും മനുഷ്യ സമുദായം കൈകൊണ്ട സാമൂഹിക ക്രമമാണ് . അതിൽ ലൈംഗികതയും കുടുംബവും എല്ലാം അടങ്ങിയിട്ടുണ്ട് താനും .

ഇതിൽ ലൈംഗികതയെക്കാൾ പ്രധാന ഘടകം ഒന്നിച്ചു ജീവിക്കുക എന്നതാണ് . പലരും ശാരീരിക അവസ്ഥമൂലമോ മാനസിക പ്രശ്നം മൂലമോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നിലായെങ്കിലും കുടുംബമായി കഴിയുന്നു എന്നുവരാം . ചിലപ്പോൾ സ്ഥിര പങ്കാളിയുമായി ഉള്ള ലൈംഗിക ബന്ധം സുഖകരമല്ലാത്ത വരികയും മാനസികമായി ലൈംഗികാഭിരുചികൾ വ്യത്യസ്ഥമാകുകയും ചെയ്താലും അങ്ങിനെ വരാം,

പലപ്പോഴും ദമ്പതികൾ ആയി കഴിയുന്ന ആളുകൾ ഭിന്ന ലൈംഗിക വാസന ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞു പരസ്പ്പര സമ്മതത്തോടെ മറ്റൊരു ലൈംഗിക പങ്കാളിയെ കണ്ടെത്തി അവരവരുടെ താല്പര്യപൂർത്തീകരണം നടത്തുകയോ പരസ്പ്പരം അറിയിക്കാതെ മറ്റൊരിണയെ തേടിപ്പോകുകയോ ചെയ്യാം .. ഇതെല്ലാം നമ്മുടെ ഇടയിൽ, നടക്കുന്നതാണ് അല്ല എന്ന് പറയുന്നവർ കള്ളം പറയുകയാണ് എന്ന് ഞാൻ പറയും .. [ ഇതിലില്ലെല്ലാം ജൈവികമായ ശരികൾ അടങ്ങിയിട്ടും ഉണ്ട് ]

വസ്തുതകൾ ഇതായിരിക്കെ ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ ലൈംഗികത ഇല്ലാത്ത വിവാഹ ബന്ധം ആവശ്യപ്പെടുന്ന പെൺകുട്ടി തികച്ചും സത്യസന്ധമായാണ് ആ വിവാഹ പരസ്യം നൽകിയിരിക്കുന്നത് . ഇവിടെ അവർക്കു ആവശ്യം ഉള്ളത് ഒരു ലൈംഗിക ഉപകരണത്തെ അല്ല പകരം കുട്ടി ഉണ്ടെന്നാൽ പോലും ഒരു പങ്കാളിയെ ആണ്.

ശാരീരിക പങ്കാളി എന്നതിനപ്പുറം മാനസിക പങ്കാളിത്തം ആണ് അവർ ആവശ്യപ്പെടുന്നത് എന്ന് മനസിലാക്കുക . അപ്പോൾ ചോദ്യം അവരെ കെട്ടുന്ന പുരുഷന് ലൈംഗിക ആവശ്യം നിവൃത്തിക്കാൻ എന്ത് ചെയ്യും എന്നാണ് എങ്കിൽ ഞാൻ തീർച്ചയായതും വിചാരിക്കുന്നു ആ സ്ത്രീക്ക് അയാൾ മറ്റൊരു ഇണയെ പ്രാപിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എതിരുണ്ടാവില്ല എന്നാണ് .

അപ്പോഴും ആ പരസ്യത്തിലെ മേനൻ ഒഴിവാക്കിയിരുന്നു എങ്കിൽ മനുഷ്യപക്ഷത്ത് നിന്ന് അതിനെ നോക്കികാണുന്നത് എളുപ്പമായിരുന്നു എന്ന് തോന്നുന്നു , ഇത്തരം ഒരു അറിയിപ്പിൽ ജാതി പരാമർശം ഉണ്ടെന്നത് കൊണ്ട് അതിലെ പുരോഗമനവശം കെട്ട് പോയിരിക്കുന്നു എന്ന് പറയാതെ വയ്യ .

വിവാഹം കുടുംബം ലൈംഗികത എന്നതിനപ്പുറം മനുഷ്യ സ്ത്രീയും പുരുഷനും ചേർന്ന് നിൽക്കുന്ന ഒരു സാമുദായിക ഘടന വൈകാതെ തന്നെ നമ്മുടെ സമൂഹത്തിൽ സാധിതപ്രായമാണ് . വരും നൂറ്റാണ്ടുകൾ അത് സാർവത്രികമാക്കുകയും ചെയ്യും .

മനുഷ്യ സ്വാതന്ത്ര്യം എന്നത് ചിന്താസ്വാതന്ത്ര്യത്തെ പ്രാവർത്തികമാക്കാൻ ആകുമ്പോഴാണ് പൂർത്തീകരിക്കാൻ ആവുക ,സ്വതന്ത്രമായി ഉരുത്തിരിയുന്ന ചിന്ത വാക്കായും പ്രവർത്തിയായും പരിവർത്തിക്കുമ്പോൾ സാമൂഹിക ക്രമത്തിൽ അത് മാറ്റങ്ങൾ ഉണ്ടാക്കുന്നു .

ഇവിടെ ധാർമ്മികത എന്നൊക്കെ പറയാൻ ഉദ്ധ്യേശിക്കുന്നവരോട് മുൻകൂട്ടി പറയാം ആധുനിക നൽകിയ ധാർമ്മികതയെ അതി ലഘിക്കുന്ന തരത്തിൽ മറ്റൊരു സമുദായവും ഒരു ധർമ്മവും ഇവിടെ അവതരിപ്പിച്ചിട്ടില്ല .

About Intensive Promo

Leave a Reply

Your email address will not be published.