ഓർമ്മകളുടെ പുറംപോക്കിൽ ഇന്നും ഉണ്ട് കഴിഞ്ഞ് പോയ ആ നല്ല കാലം!!!
വാഗപ്പൂക്കൾ കൊഴിഞ്ഞ് വിണു കിടക്കുന്ന
ചെമ്മൺപാതയുടെ ഓരത്തായി നിന്നിരുന്ന
മാട കടകൾ ഓർമ്മയില്ലേ?
ബാല്യത്തിന്റെ രസമുകുളങ്ങളിൽ മധുരം
ചാലിച്ച എത്രയെത്ര മിഠായികൾ
ജീരക മിഠായി നാരങ്ങ മിഠായികപ്പലണ്ടി മിഠായി……
ഓർമ്മയില്ലേ ബീഡിപ്പെട്ടിയും ഗോലിസോഡായും !!!
നീളത്തിൽ അരിഞ്ഞിട്ടിരുന്ന സിഗരറ്റു കവറിന്റെ അടുത്തായി എരിഞ്ഞിരുന്ന ചെറിയ ചില്ലിട്ട വിളക്ക്
ചുണ്ണാമ്പു ചിത്രം വരച്ച മാട കടയുടെ പല കകൾ മുകളിലായി തൂക്കി ഇട്ടിരുന്ന
ആഴ്ച്ചപതിപ്പുകളുടെ മുഖചിത്രങ്ങളിൽ
ചിരിതൂകുന്ന സുന്ദരികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് മുഖങ്ങൾ
മാടത്തിന്റെ മുന്നിലെ ബഞ്ചിലിരുന്ന്
രാമനും വർഗ്ഗീസും മുഹമ്മദും തോൾ ചേർന്നിരുന്നു തെറുപ്പു ബീഡി വലിച്ച് കുശലം പറഞ്ഞിരുന്ന നന്മയുടെ കാഴ്ച്ചകൾ !!!
ഒരു കാലഘട്ടത്തിന്റെ സുപ്പർമാർക്കറ്റും
നൂസ് സെന്ററും ഇത്തരം മാട കടകൾ ആയിരുന്നു
ടിൻ ഫുഡും ന്യുഡിൽസും സുപ്പർമാർക്കറ്റും ഷോപ്പിങ്ങ് മാളുകളും കണ്ടു വളരുന്ന പുതിയ തലമുറയ്ക്ക് അറിയില്ല
ഓർമ്മകളുടെ നന്മ നിറഞ്ഞ നാട്ടു വിശുദ്ധികളുടെ നേർകാഴ്ച്ചകൾ