Breaking News
Home / Lifestyle / ഉറ്റവന്‍ പോയി വേദനയുടെ വിങ്ങലിലും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി നേഹ

ഉറ്റവന്‍ പോയി വേദനയുടെ വിങ്ങലിലും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി നേഹ

സമൂഹമാധ്യമങ്ങളുടെ താളുകളെ കണ്ണീരണിയിച്ച് ഒരു കുറിപ്പ്. ജീവിതത്തിൽ വിധി ഏല്‍പിച്ച തിരിച്ചടിയില്‍ കരകയറാനൊരുങ്ങി നടി നേഹ അയ്യർ കുറിച്ച വരികളാണ് വേദനയാകുന്നത്. അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ചപ്പോൾ അരാധകർക്കിടയിൽ അത് ഒരു നോവും വിങ്ങലുമായി മാറുന്നു. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.

തുടര്‍ന്ന് കുറെ നാളുകളുകളായി നേഹ സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോയും നേഹ അപ്പോൾ പങ്കുവച്ചു. അന്ന് നേഹയുടെ ദുഃഖത്തിൽ എല്ലാവരും പങ്കുചേർന്നു.എല്ലാ സങ്കടങ്ങളെയും തോല്‍പിച്ച് ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് നടി. സ്വിമ്മിങ് പൂളിന് സമീപം ഇളംനീല വസ്ത്രത്തിൽ നിറവയറിൽ തലോടിയുള്ള നേഹയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഈസ്റ്റർ ദിനത്തിൽ ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും നന്ദി പറയുന്ന നേഹ സെപ്റ്റംബറിൽ കുഞ്ഞോമന പുറത്തെത്തുമെന്നും പറയുന്നു. നേഹയ്ക്ക് ആശംസകൾ അറിയിച്ച് പലരും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്മാനം തന്നാണ് ഭർത്താവ് മടങ്ങിയതെന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് നേഹ അയ്യർ. ആര്‍.ജെയും നടിയും മോഡലുമാണ് നേഹ .ആര്‍.ജെയും നടിയും മോഡലുമാണ് നേഹ.

About Intensive Promo

Leave a Reply

Your email address will not be published.