ഭഷ്യ ഉല്‍പ്പന്നമായ ലെയ്സ് ഉണ്ടാകുന്നതിന് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷിചെയ്ത കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടി. കമ്ബനിയുടെ അനുമതിയില്ലാതെ ഉരുളക്കിഴങ്ങ് ഉല്പാദിപ്പിച്ചതിന് ഒരു കോടി രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സിയുടെ നിയമ നടപടി.
ഇതിനെതിരെ ഗുജറാത്തിലെ വഡോദരയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയണ്. ‘ലെയ്സ്’ ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ പെപ്സി കമ്ബനിയുടെ കേസ്. ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്സിയുടെ ആവശ്യം.2018ല്‍ പ്രാദേശികമായി കൈമാറി കിട്ടിയ വിത്ത് ഉത്പാദിപ്പിച്ചതിനാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ര്ട കമ്ബനിയായ പെപ്സി കേസ് കൊടുത്തിരിക്കുന്നതും വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതും.
ഏപ്രില്‍ ഒന്‍പതിന് പെപ്സി കമ്ബനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.