Breaking News
Home / Lifestyle / ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന ജിഹാദി യുടെ ചിത്രമാണ് ശ്രീലങ്കയിൽ നിന്നുള്ളത്

ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന ജിഹാദി യുടെ ചിത്രമാണ് ശ്രീലങ്കയിൽ നിന്നുള്ളത്

ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന ‘ജിഹാദി’യുടെ ചിത്രമാണ്.. ശ്രീലങ്കയിൽ നിന്നുള്ളത്..

നൂറുകണക്കിന് മനുഷ്യരുടെ ശരീരങ്ങൾ പൊട്ടിച്ചിതറിക്കാൻ പോകുന്ന പോക്കാണ്.. പ്രതികാരമാണത്രെ.. പ്രതികാരം.. ന്യൂസിലാൻഡിൽ പള്ളിയിൽ കയറി ഒരുത്തൻ നിരവധി പേരെ വെടിവെച്ചു കൊന്നതിന്റെ..

ഹേ, മലരന്മാരെ, ന്യൂസിലൻഡിലെ തീവ്രവാദ ആക്രമണത്തിന് ഏറ്റവും വലിയ പ്രതികാരം നടത്തിയത് നിങ്ങളുടെ ജിഹാദല്ല, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആർഡനും അവരുടെ നേതൃത്വത്തിൽ ന്യൂസിലാൻഡ് ജനതയുമാണ് ആ പ്രതികാരകർമ്മം വിർവഹിച്ചത്.. പിശാചുക്കളായ നിങ്ങളുടെ ഈ ഭ്രാന്ത് മനുഷ്യവംശത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജെസിന്‍ഡ ആർഡൻ നടത്തിയതാകട്ടെ മനുഷ്യവംശത്തിനും മാനവികതക്കും വേണ്ടിയുള്ള പോരാട്ടവും.

ഒരു കാര്യം ഓർക്കണം, ന്യൂസിലാൻഡിൽ പള്ളിയിലേക്ക് ഒരു ഭീകരവാദി ഇരച്ചു കയറി നിറയൊഴിച്ചത് ഒരു സുപ്രഭാതത്തിൽ തോന്നിയ വെളിപാടിന്റെ ഫലമല്ല, നിങ്ങളെപ്പോലുള്ള ഒരുപാട് ‘മലരൻ ജിഹാദി’കളുടെ ചാവേർ ആക്രമണങ്ങൾക്കുള്ള പ്രതികരണമായിരുന്നു. ഒരു ഭ്രാന്തിന് മറ്റൊരു ഭ്രാന്ത് കൊണ്ടുള്ള മറുപടി.. ഒന്ന് മറ്റൊന്നിന്റെ വളമാണ്.. ലോകത്ത് എവിടെയൊക്കെ ഭീകരർ ഉണ്ടോ അവർ പരസ്പരം സഹായികളാണ്.. ഒരുത്തൻ ഒരിടത്ത് പൊട്ടിക്കും, മറ്റൊരുത്തൻ മറ്റൊരിടത്ത് പ്രതികാരം ചെയ്യും.. മരിച്ചു വീഴുന്നത് പാവം മനുഷ്യർ.

മതത്തേയും അതിന്റെ ദർശനങ്ങളേയും ഇതുപോലെ പിച്ചുചീന്തുന്ന മൃഗങ്ങളേ, നിങ്ങളാണ് മനുഷ്യ വംശത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ, മനുഷ്യ വംശത്തിന്റെ മാത്രമല്ല, ഇസ്‌ലാമിന്റെയും..

Basheer Vallikkunnu

About Intensive Promo

Leave a Reply

Your email address will not be published.