Breaking News
Home / Lifestyle / സൗഹാർദം പാർട്ടിക്കുമപ്പുറം കേരളത്തിൽ നിന്നുള്ള ചിത്രം വൈറൽ

സൗഹാർദം പാർട്ടിക്കുമപ്പുറം കേരളത്തിൽ നിന്നുള്ള ചിത്രം വൈറൽ

തിരഞ്ഞെടുപ്പുചൂടിനിടെ കേരളത്തിൽ നിന്നുള്ള ഒരു ചിത്രമാണ് രാജ്യശ്രദ്ധ നേടുന്നത്. മൂന്നു പാർട്ടികളുടെയും കൊടികൾ തുറന്ന വാഹനത്തിൽ വീശിക്കൊണ്ടു പോകുന്ന യുവാക്കളുടെ ചിത്രം. ഇത് കേരളത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും പാർട്ടിക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള സൗഹൃദമാണ് ഇതെന്നും പറഞ്ഞ് നിരവധി ആളുകളാണ് ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

രാഷ്ട്രീയ ചായ്‍വിന്‍റെയോ ആശയങ്ങളുടെയോ പേരിൽ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുതെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ചിലര്‍ പറയുന്നു. കണ്ണൂരിലെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കണ്ട കാഴ്ചയാണിത്. സി.പി.എമ്മിന്റെയു കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കൊടിയുമേന്തി കാറിൽ നഗരം ചുറ്റുകയായിരുന്നു ഈ ചെറുപ്പക്കാർ.

മാധ്യമം ദിനപത്രത്തിന്റെ കണ്ണൂരിലെ ഫൊട്ടോഗ്രാഫര്‍ പി.സന്ദീപാണ് ചിത്രം പകര്‍ത്തിയതെന്നാണ് വിവരം.

About Intensive Promo

Leave a Reply

Your email address will not be published.