യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു. എറണാകുളത്തെ ഇടത് വലത് മുന്നണികളെ കുറിച്ച് മമ്മുട്ടി നടത്തിയ ഈ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി കണ്ണന്താനം രംഗത്തെത്തിയത്.
മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. മോഹൻലാലിനെ മാത്രം ഇലക്ഷന് മുൻപ് താൻ പോയി കണ്ടതിന്റെ ഹുങ്ക് ആയിരിക്കും മമ്മൂട്ടിക്കെന്ന് അദ്ദേഹം പറഞ്ഞു.ഇതായിരിക്കും മമ്മൂട്ടിയുടെ ഈ പരാമർശത്തിന് പിന്നിൽ.