മോഹന്‍ ലാല്‍ ഇന്ന് തിരുവനന്തപുരത്തു വോട്ട് ചെയ്യാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹം ഒരു മണിക്കൂറില്‍ അധികം നിന്ന് ആയിരുന്നു വോട്ട് ചെയ്തത്. ഇത് താങ്കളുടെ കന്നി വോട്ട് ആണോ എന്ന ചോദ്യത്തിന് എന്ത് വേണമെങ്കിലും കരുതാമെന്ന ഉത്തരമായിരുന്നു അദ്ദേഹം കൊടുത്തത്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ ഉള്ളൊരു എല്‍ പി സ്കൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വോട്ട്.
മോഹന്‍ലാല്‍ എത്തുന്നതിനു മുമ്പ് തന്നെ വാര്‍ത്താ ലേഖകര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട് എന്ന സംഭവം അറിഞ്ഞു. പോലിസ് സഹായത്തോടെ നേരെ ബൂത്തിനു അകത്തേക്ക് അദ്ധേഹത്തെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്യൂവില്‍ നിന്നവര്‍ പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ക്യൂ നില്ക്കാന്‍ ഇടയായത്.
“ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ ശ്രമിച്ച മോഹൻലാലിനെ നാട്ടുകാർ ക്യൂവിൽ നിർത്തി. പോലീസ് സഹായത്തോടെ നേരെ ബൂത്തിലേക്ക് കേറാനാണ് താരം ശ്രമിച്ചത്. നാട്ടുകാർ തടഞ്ഞു. പോയി വരി നിൽക്കാൻ പറഞ്ഞു. അങ്ങനെ താരം ഒന്നര മണിക്കൂർ ക്യൂവിൽ നിന്നു. വോട്ട് ചെയ്ത് തിരിച്ചു പോയി, അദ്ദാണ്. ബിവറേജിൽ ക്യൂ നിൽക്കുന്നതല്ലേ, രാജ്യത്തിന് വേണ്ടി അല്പം ക്യൂ നിന്നാൽ എന്താണ് കുഴപ്പമെന്നു നോട്ട് നിരോധനകാലത്ത് ചോദിച്ച പുള്ളിയാണ്.
ക്യൂ നിൽക്കൽ എങ്ങിനെയാണെന്ന് ജനം പഠിപ്പിച്ചു കൊടുത്തു. താരവും നക്ഷത്രവും ഒക്കെ അങ്ങ് സിനിമയിൽ. അതിർത്തിയിലെ പട്ടാളക്കാരെക്കുറിച്ച് ബ്ലോഗ് എഴുതിയാൽ മാത്രം പോര, ജനാധിപത്യം എന്താണെന്നും അതിന്റെ രീതികൾ എന്താണെന്നും പഠിക്കണം.. അതിൽ ഓരോ പൗരനുമുള്ള അവകാശമെന്താണെന്ന് പഠിക്കണം. അത് പഠിപ്പിച്ചു കൊടുത്ത ആ ബൂത്തിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ.”