കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമരയ്‌ക്കെന്ന പരാതികള്‍ നിറയുമ്പോള്‍ ബിജെപിയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ബിജെപിയെ ട്രോളിയിരിക്കുന്നത്. എല്ലാ നദികളും കടലിലേക്ക്. ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയിലേക്ക്…. ഡിജിറ്റല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഗവേഷണം നടന്നിട്ടുള്ളത് വോട്ടിങ് യന്ത്രത്തിലാണെന്നതാണ് സത്യം എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
‘എല്ലാ വഴികളും മക്കയിലേക്ക് അല്ലെങ്കില്‍ റോമിലേക്ക്, സര്‍വദേവനമസ്‌ക്കാരം കേശവം പ്രതി ഗച്ചതി.
ആരെ നമസ്‌കരിച്ചാലും കേശവനിലേക്ക്. എല്ലാ നദികളും കടലിലേക്ക്. ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയിലേക്ക്…. ഡിജിറ്റല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഗവേഷണം നടന്നിട്ടുള്ളത് വോട്ടിംങ്ങ് യന്ത്രത്തിലാണെന്നതാണ് സത്യം’ അദ്ദേഹം കുറിച്ചു.
തിരുവനന്തപുരത്തും ചേര്‍ത്തലയിലുമാണ് ആര്‍ക്ക് വോട്ട് ചെയ്താലും താമരയ്ക്ക് തെളിയുന്നതെന്ന പരാതികള്‍ ഉയര്‍ന്നത്. താന്‍ കുത്തിയത് കോണ്‍ഗ്രസിന് ആണെന്നും എന്നാല്‍ തമാരയ്ക്ക് തെളിഞ്ഞത് വ്യക്തമായി കണ്ടുവെന്നും വെളിപ്പെടുത്തി ഒരു വോട്ടര്‍ രംഗത്ത് വന്നിരുന്നു. പരാതികളെല്ലാം പരിഹരിച്ച ശേഷമാണ് വീണ്ടും പോളിങ് നടത്തിയത്. പക്ഷേ റീ പോളിങ് വേണമെന്നാണ് പലരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് ബിജെപിയെ ട്രോളി സന്ദീപാനന്ദഗിരി എത്തിയത്.