Breaking News
Home / Lifestyle / ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി

ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി

തിരുവനന്തപുരം: കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ്. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി.

വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നു. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാര്‍ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കി.

കല്ലടയൊന്നും ബാഗ്ലൂർ റൂട്ടിൽ ഓടുന്നത് ആളെ കയറ്റി ലാഭം ഉണ്ടാക്കാനല്ല, മറിച്ച് കള്ളക്കടത്ത് പ്രത്യേകിച്ച് സിഗരറ്റ്, മദ്യം, നിരോധിത പാൻ ഉൽപന്നങ്ങൾ, മറ്റു ഉൽപന്നങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നതിനും കള്ളപ്പണo കൊണ്ട് വരാനും ആണെന്നത് നഗ്നമായ ഒരു സത്യം ആണ്, അതിന് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുകയും ചെയ്യുന്നു. പിന്നെ യാത്രക്കാരെ എന്തിന് സുഖിപ്പിക്കണം..?

About Intensive Promo

Leave a Reply

Your email address will not be published.