മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേഷ്. സിനിമാ ലോകത്തെയും മണിയുടെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്‌തെന്നും ദിനേശ് ആരോപിക്കുന്നു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് കലാഭവന്‍ മണിക്കെതിരെ ആരോപണം ഉന്നയിച്ചത്.
മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്‌തെന്നും ദിനേഷ് തുറന്നടിച്ചു. കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം സിബിഐ നടത്തുന്നുണ്ട്. ഇത് നിര്‍ണ്ണായക ഘട്ടത്തിലാണ്. അതിനിടെയാണ് മണിയെ അപമാനിച്ച് ശാന്തിവിള ദിനേഷന്‍ രംഗത്ത് വന്നത്.
മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി തനിക്കെതിരായതെന്ന് ദിനേശ് പറയുന്നു. മാക്ടയിലെ അന്നത്തെ തന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തുവെന്നും ദിനേശ് ആരോപിക്കുന്നു. സിബി മലയില്‍ താങ്കളുടെ സഹോദരി ഭര്‍ത്താവല്ല. അതുകൊണ്ടല്ല താങ്കള്‍ക്ക് സിബി മലയില്‍ സിനിമ തന്നതെന്നും പറഞ്ഞു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ താന്‍ കലാഭവന്‍ മണിയെ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കി.
സ്‌റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്ബന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. ഇക്കാര്യത്തില്‍ കലാഭവന്‍ മണിയെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സെന്‍കുമാര്‍ പിന്തുണച്ചതിനേയും വിമര്‍ശിക്കുന്നു. ഇതോടെ സെന്‍കുമാറിനോട് പുച്ഛം തോന്നിയെന്നും ശാന്തിവിള ദിനേഷന്‍ പറയുന്നു. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.
ശാന്തിവിള ദിനേഷന്റെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മണിയുടെ കുടുംബം പറയുന്നത്. എന്നാല്‍ പരസ്യ പ്രതികരണത്തിന് ഇപ്പോള്‍ അവര്‍ തയ്യാറല്ല. എന്നാല്‍ സിനിമാ ലോകത്തെ ആരും ശാന്തിവിള ദിനേശിന്റെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടില്ല.