Breaking News
Home / Lifestyle / റോസിനാ ഡോക്ടറായി..റോസ്മി എൻജിനീയറും.. മാതാപിതാക്കളുടെ ഹൃദയം നിറഞ്ഞു

റോസിനാ ഡോക്ടറായി..റോസ്മി എൻജിനീയറും.. മാതാപിതാക്കളുടെ ഹൃദയം നിറഞ്ഞു

റോസിനാ ഡോക്ടറായി..റോസ്മി എൻജിനീയറും.. മാതാപിതാക്കളുടെ ഹൃദയം നിറഞ്ഞു
******
വിദ്യധനം സർവ്വധനാൽ പ്രധാനം എന്ന തിരിച്ചറിവിൽ ഏന്തയാർ ചൂളയ്ക്കൽ ജോസ് കുമാർ-മേരി ദമ്പതികൾ മുണ്ടു മുറുക്കിയുടുത്തു സമ്പാദിച്ചത് മുഴുവൻ തങ്ങളുടെ രണ്ടു പെൺ മക്കളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിച്ചു . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അവരുടെ സ്വപ്നം സഫലമാക്കി മൂത്തമകൾ റോസിനാ ജോസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠനം പൂർത്തീകരിച്ചു ഡോക്ടർ ആയി. ഇളയമകൾ റോസ്മി കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിനിയാണ് .

തമിഴ്നാട്ടിൽ നിന്നും കാലങ്ങൾക്കു മുന്നേ എന്തയാറിലെ എസ്‌റ്റേറ്റിൽ കങ്കാണി ജോലിക്കായി എത്തിയ ചിന്നസ്വാമിയുടെ മകനായ രാജഗോപാലിന്റെ മകൻ ജോസ് കുമാറിന്റെ മകളാണ് റോസ്ന. കടയിൽ ജോലിക്ക് പോയി ജോസ് സമ്പാദിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത് .
ഏന്തയാറിലെ ജെജെ മർഫിസി ബി എസ് ഇ സ്കൂളിലും എട്ടു മുതൽ പന്ത്രണ്ടു വരെ മുണ്ടക്കയം സെന്റ് ജോസഫ്സ് പബ്ലിക്ക് സ്കൂളിലുമായിരുന്നു റോസിനാ പഠിച്ചത് .. ഒരു വർഷത്തെ സർക്കാർ സേവനത്തിനു ശേഷം എംഡിക്ക് പോകണമെന്ന ആഗ്രഹത്തിലാണ് റോസിനാ.

About Intensive Promo

Leave a Reply

Your email address will not be published.