Breaking News
Home / Lifestyle / വോട്ട് ചെയ്യാൻ നാട്ടില്‍ ഹെലികോപ്റ്ററിൽ പറന്നിറങ്ങി എം.എ.യൂസഫലി

വോട്ട് ചെയ്യാൻ നാട്ടില്‍ ഹെലികോപ്റ്ററിൽ പറന്നിറങ്ങി എം.എ.യൂസഫലി

വോട്ടവാകശം നിർവഹിക്കുവാൻ തിരക്കുകൾ മാറ്റിവച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറന്നെത്തി. മലേഷ്യയിലെ കോലലംപൂരിൽ ആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തിയത്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ.യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.

വോട്ടിങ് അവസാനിക്കാൻ രണ്ട് മണിക്കൂർ കൂടി ശേഷിക്കെ സംസ്ഥാനത്ത് കനത്ത പോളിങ്. പകുതിയിലേറെ വോട്ടർമാരും വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിങ് ശതമാനം 64.60 ആയി.. ഉച്ചസമയത്ത് അല്‍പം തിരക്ക് കുറവായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്തുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 74.02 ശതമാനമായിരുന്നു പോളിങ്. മരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇതും മറികടന്നുള്ള പോളിങ്ങായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

About Intensive Promo

Leave a Reply

Your email address will not be published.