അർബാസ് ഖാൻ അവതാരകമായെത്തുന്ന ചാറ്റ് ഷോയാണ് പിഞ്ച്. ഇതിന്റെ പുതിയ എപ്പിസോഡില്‍ അതിഥിയായെത്തുന്നത് ബോളിവുഡ് താരം സണ്ണി ലിയോണാണ്. ഷോയിൽ അർബാസ് അതിഥികളായെത്തുന്ന സെലിബ്രിറ്റികളെ ട്രോൾ ചെയ്യുന്നത് പതിവാണ്.
ഇപ്പോഴിതാ സണ്ണി ലിയോൺ അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ ടീസർ അര്‍ബാസ് പുറത്തു വിട്ടിരിക്കുകയാണ്. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത് എന്ന ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സണ്ണി നൽകിയിരിക്കുന്നത്.
‘തീർച്ചയായും. ഞാനൊരു ദീർഘ വീക്ഷണമുള്ള ആളാണ്’. ഇതാണ് സണ്ണി നൽകുന്ന മറുപടി. മാത്രമല്ല പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നില്ലെന്നും സണ്ണി പറയുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് എനിക്ക് അതിൽ നിന്നും വിട്ടുമാറണം എന്ന് തോന്നി. ഞാൻ ആ തൊഴിൽരംഗം ഉപേക്ഷിച്ചു. അതെല്ലാം ശരിയായ തീരുമാനമായിരുന്നു’. ടീസറിൽ സണ്ണി വ്യക്തമാക്കുന്നത് ഇതാണ്.
S for Strong. S for @SunnyLeone. Here's the teaser of #PinchByArbaazKhan's latest episode.@QuPlayTv @QuickHeal @VenkysCIM @panchshilrealty @Seqrite @ZEE5India #HootMumbai pic.twitter.com/rYeEJiPBuV
— Arbaaz Khan (@arbaazSkhan) April 22, 2019