Breaking News
Home / Lifestyle / ഗർഭപാത്രത്തിൽ കിടക്കുന്ന ആ കുഞ്ഞിൽ പോലും സുരേഷ് ഗോപി സ്വന്തം മകളെ കണ്ടിരിക്കാം. ആ സ്ത്രീയുടെ നിറവയറു തൊട്ട് അനുഗ്രഹിച്ചിരിക്കാം

ഗർഭപാത്രത്തിൽ കിടക്കുന്ന ആ കുഞ്ഞിൽ പോലും സുരേഷ് ഗോപി സ്വന്തം മകളെ കണ്ടിരിക്കാം. ആ സ്ത്രീയുടെ നിറവയറു തൊട്ട് അനുഗ്രഹിച്ചിരിക്കാം

സുരേഷ് ഗോപിയുടെ ഒന്നര വയസുള്ള മകൾ ലക്ഷ്മി കാർ ആക്‌സിഡന്റിൽ മരിച്ചപ്പോൾ അന്ന് ആ വാർത്ത വായിച്ച ഓരോ മലയാളിയും ഒന്നടങ്കം കൂടെ കരഞ്ഞിരുന്നു. ഇന്നും മനോരമയിൽ വന്ന ആ പത്രതലകെട്ട് ഓർമ്മയുണ്ട്. അതൊന്നും അത്രവേഗം മറക്കാൻ സാധിക്കുന്നതല്ല.

അന്ന് മുതൽ ഏത് സിനിമയിലായാലും ചാനൽ പരുപാടിയിലായാലും സുരേഷ് ഗോപി കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ ഇടപെടുന്നതു കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹം തളർന്നില്ല എന്നതിൽ അദ്ദേഹത്തോട് ആദരവ് തോന്നിയിട്ടുണ്ട്. ‘കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം’ എന്ന ഗാനം ഒരു പെൺകുട്ടി കോടീശ്വരൻ പരുപാടിയിൽ പാടുമ്പോൾ സുരേഷ് ഗോപി ആ ഗാനം ആസ്വദിച്ചിരുന്നതും, പാടി കഴിഞ്ഞതിനു ശേഷം ആ കുഞ്ഞിന് ഒരു ഉമ്മ കൊടുക്കുന്നതും നിറകണ്ണോടെ നോക്കിയിരിന്നിട്ടുണ്ട്.

അത് ഫേസ്ബുക്കിലും ഒരിക്കൽ ഷെയർ ചെയ്തിട്ടുണ്ട്. ജനകൻ എന്ന സിനിമയിൽ തന്റെ മകൾക്കു നീതി കിട്ടാൻ വേണ്ടി ഒരു അച്ഛൻ പോരാടുമ്പോൾ, “ഒരു അച്ഛന്റെ രോദനം” എന്ന് ചങ്ക്‌ പൊട്ടി അദ്ദേഹം അലറുമ്പോൾ, എന്‍റെ നെഞ്ചും ഒന്നും പിടഞ്ഞിരുന്നു.

ഒരു പക്ഷെ തന്റെ മകൾ ലക്ഷ്മിയെ ആവും അദ്ദേഹം ഓരോ കുഞ്ഞിലും കാണുന്നത്. ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഒരു ഗർഭപാത്രത്തിൽ കിടക്കുന്ന ആ കുഞ്ഞിൽ പോലും സുരേഷ് ഗോപി സ്വന്തം മകളെ കണ്ടിരിക്കാം. ആ സ്ത്രീയുടെ നിറവയറു തൊട്ട് അനുഗ്രഹിച്ചിരിക്കാം.

5 കുട്ടികളുടെ അച്ഛനായ സുരേഷ് ഗോപി, ആ ഗർഭിണിയായ സ്ത്രീയേം കുഞ്ഞിനേയും അനുഗ്രഹിക്കുന്നതാണ് ഞാൻ ആ വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കൊടി നിറം നോക്കി നിങ്ങൾ അദ്ദേഹത്തെയും, ആ കുഞ്ഞിനേയും അമ്മയേം അവഹേളിക്കുമ്പോൾ ഒന്ന് മാത്രം മനസ്സിലാക്കുക.

Today it’s like there’s rock bottom. Then fifty feet of crap. And you

Written by Alan Abraham Eapen 💖
കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published.