പാടത്ത് പണി. വരമ്പത്ത് കൂലി !!
കല്ലട ബസ്സിലെ ജീവനക്കാരുടെ യാത്രികരോടുളള സമീപം വളരെ മോശം തന്നെയാണ്. അവരുടെ ഇത്തരത്തിലുള്ള ക്രൂരതകൾക്ക് ധാരാളം യാത്രക്കാർ അനുഭവസ്ഥരാണ്. ഒരിക്കൽ ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട കല്ലട ബസ്സിലെ ഒരു പെരുമ്പാവൂർ സ്വദേശിയെ വാഹനം വൈകിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ ബസ്സ് ജീവനക്കാർ മുഖത്ത് അടിക്കുകയുണ്ടായി. അടികൊണ്ടയാൾ ഒന്നും പ്രതികരിക്കാതെ ബസ്സിൽ യാത്ര തുടർന്നു.
തങ്ങളുടെ മുതലാളിയുടെ പണത്തിന്റേയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ദാർഷ്ട്യമാണ് കല്ലട ബസ്സിലെ ജീവനക്കാരുടെ ഇത്തരം സമീപനങ്ങൾക്ക് കാരണം. ബസ്സ് പെരുമ്പാവൂർ തടി വേബ്രിഡ്ജിന് സമീപമെത്തിയപ്പോൾ റോഡിൽ ആളുകൾ ബസ്സ് തടഞ്ഞ് ബസ്സ് ജീവനക്കാരെ നന്നായി സൽക്കരിച്ചു.
പെരുമ്പാവൂരുകാർക്ക് എന്ത് രാഷ്ട്രീയം എന്ത് പണം എന്ത് കല്ലട. തല്ലിന് തല്ല് തന്നെ ഉത്തരം. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ജനങ്ങളോട് ഇത്രയും ധിക്കാരവും ധാർഷ്ട്യവും കാണിക്കുന്നവരോട് ചെയ്യേണ്ടത്.
ഇവർക്കെതിരെ കേസുകൊടുത്താൽ പോലീസ് സ്റ്റേഷനിൽ അവരുടെ മുതലാളിയും കോടതിയിൽ അവരുടെ വക്കീലും കാര്യങ്ങൾ നോക്കും.
ജീവനക്കാർക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ പെരുമ്പാവൂർക്കാർ കൊടുത്തത് തെറ്റ് ചെയ്ത ജീവനക്കാർ തന്നെ സ്വയം കൊള്ളേണ്ടിവരും.അവർ തന്നെ സഹിക്കേണ്ടിവരും. അപ്പോൾ അതവർക്ക് എപ്പോഴും ഓർമ്മയുണ്ടാകും.
(റാഫി കൊച്ചിൻ)