അവളെ കണ്ട ആ ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ വയ്യ! അവളുടെ മുഖത്തെ പുഞ്ചിരി ആയിരികാം തന്നെ അവളിലേക്ക് അടുപ്പിച്ചത്.അപ്പോഴും നിഗൂഡമായ എന്തോ ആ കണ്ണുകളില്‍ ഒളിപ്പിച്ചിരുന്നു. രവി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
‘മാളവിക’ ആ പേര് പോസ്റ്റുമാന് കൊണ്ടുവന്ന കത്തില്‍ കണ്ടപ്പോള്‍ അത് വാങ്ങിക്കാന്‍ തന്നെ കൈകള്‍ വിറച്ചു. പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തു. തെറ്റിദ്ധരിക്കപെട്ട മുഖമായി എല്ലാവരുടെയും മുന്പില് കുറ്റപെടുതിയപ്പോഴും, എന്തിനു വേണ്ടിയായിരുന്നുവെന്ന് രവിക്ക് മനസിലായില്ല.
എന്റെ കോളേജിലെ പുതിയ വര്‍ഷം. പുതിയ കുട്ടികള്‍ പുതിയ അന്തരീക്ഷം. ഞാന്‍ എന്റെ രണ്ടാം കൊല്ലത്തിലേക്ക് കടന്ന സമയം. നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ്. പരിപാടിയോട് വലിയ ഇഷ്ടം ഇല്ലെങ്കിലും പെണ്‍കുട്ടികളെ കാണാനും, തരം കിട്ടിയാല്‍ വല്ലോരേയും പ്രേമികാം എന്ന ഒരു ആഗ്രഹത്താലും, ഒരു കോണില്‍ അങ്ങനെ പരിപാടി വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
സമയം അങ്ങനെ പ്രസംഗങ്ങളും മറ്റുമായി കടന്നുപോകുമ്പോള്‍ ആണ് എന്റെ സുഹൃത്ത് അശ്വതി മാളവികയെ സ്റ്റേജില്‍ ക്ഷണിക്കുന്നത്. ആദ്യത്തെ ആ കണ്ടുമുട്ടല്‍ അറിയാതെ അവളുടെ പാല് പുഞ്ചിരിയില്‍ കണ്ണുകള്‍ ഉടക്കി. അത്ര മനോഹരമായിരുന്നു! നുണകുഴി നിറഞ്ഞ കവിളില്‍ ചുണ്ടിനരികില്‍ ഒരു കൊച്ചു മറുക് അതവളെ പുഞ്ചിരിയില്‍ വല്ലാത്ത ഭംഗി ഉണ്ടാക്കി.
“ഞാന്‍ മാളവിക” അവള് സ്വയം പരിചയപെടുത്തി. അവിടെ കൈയടികള്‍ ഉയര്‍ന്നു. “ഒരു പിഞ്ചു കുഞ്ഞിനെ പുഴയില്‍ നിന്നും രക്ഷപെടുത്തിയത്തിനു രാഷ്ട്രപതി പുരസ്കാരം കിട്ടിയ നമ്മുടെ കോളേജിന്റെ രത്നമാണിവള്. ഈ അവസരത്തില്‍ എന്താണ് പറയാനുള്ളത്?” അശ്വതി വാചാലയായി.
“ഇവിടെ വന്നതില്‍ സന്തോഷം തോന്നുന്നു. ആ സംഭവം ഏതോ നിമിഷത്തില്‍ എന്റെ ഉള്ളില്‍ തോന്നിയ മാതൃത്വം കൊണ്ട് സംഭവിച്ചു എന്നെ ഉള്ളൂ. ആ കുട്ടിക്ക് ജീവികാനുള്ള യോഗം ഉണ്ടെന്നു കരുതിയാല്‍ മതി. വേറെ ഒരവസരത്തില്‍ ആണെങ്കില്‍ ഇത് സംഭവിക്കുമോ എന്നറിയില്ല? ഇവിടെ ഒരു വേദി എനിക്ക് തന്നതിന് നന്ദി. ഇവിടെ വേറെയൊരു കാര്യം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഓരോ മാതാപിതാക്കളും തീര്‍ച്ചയായും കേള്‍ക്കണം. എന്റെ ജീവിതത്തില്‍ എന്റെ ഹീറോ എന്റെ അച്ഛനാണ്.
വിദേശത്ത് നിന്നും വന്നു നാട്ടില്‍ സ്ഥിരമാക്കി. അച്ഛന് ഒരിക്കല്‍ എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. എന്റെ വിയര്‍പ്പ് എന്റെ സമ്പാദ്യം ഞാന്‍ ഇപ്പോഴും നിന്റെ കാര്യത്തില്‍ വളരെ ഭയത്തില്‍ ആണ്. നിന്റെ പഠനത്തിനാണോ? വിവാഹത്തിനാണോ? ഈയച്ചന് മുന്‍കൈ എടുക്കേണ്ടത്. പെട്ടെന്നുള്ള ഒരു ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. വല്ലാത്ത ആശയകുഴപ്പം വന്നപോലെ. അവസാനം ഞാന്‍ പറഞ്ഞു. ഒരു സ്ത്രീ അവള് ബലവാന് ആകുന്നത് വിദ്യാഭ്യാസത്തിലൂടെ ആണ്. അതിലൂടെ അവളുടെ ജീവിതത്തില്‍ എല്ലാം വന്നു ചേരും. ആ ഒരു തീരുമാനം എന്നെ ഇവിടെ എത്തിച്ചു. അതുപോലെ ഓരോത്തരും ചിന്തിക്കുമ്പോള്‍ സ്ത്രീ ശക്തയാകൂ” നിശബ്ദയായ അവിടം കൈയടികളുടെ ഒച്ചകള്‍ ഉയര്‍ന്നു.
ആ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചു. തന്റെ സഹോദരിയെ ഓര്‍ത്തു. അത് മാളവികയോട് വല്ലാത്ത ആരാധന സൃഷ്ടിച്ചു. കുറച്ചു മാസങ്ങള്‍ ഞങ്ങള്‍ പരിചയപെട്ടു. നല്ല കൂട്ടുകാര്‍ ആയി. ആയിടക്കാണ് അവള്‍ക്കു അമ്മാവന് ഒരു ക്യാമറ വാങ്ങിച്ചു കൊടുത്തത്. വലിയ ഫോട്ടോ കമ്പക്കാരി ആയിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു ബൈക്കില്‍ അവളെയും കൊണ്ട് അവള്‍ക്കിഷ്ടപെട്ട സ്ഥലം എല്ലാം പോയി. യാത്രക്കിടെ കളിതമാശയായി ചോദിച്ചു.”എന്റെ കൂടെ വരാന്‍ നിനക്ക് പേടിയില്ലേ?” അവള് ചിരിച്ചു.
“വിശ്വാസം, പരിഗണന അതെല്ലാം ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ആകുമ്പോള്‍ ഒന്നും സംഭവിക്കില്ല” അവള് പറഞ്ഞു. പ്രകൃതി നിറഞ്ഞ ഫോട്ടോസ് അവളുടെ ക്യാമറയില്‍ കണ്ടപ്പോഴാണ് നമ്മുക്ക് ചുറ്റും എത്ര മനോഹരമാണെന്ന് മനസ്സിലാക്കുന്നത്. ഒരു പെണ്ണിനെ പ്രകൃതി ഇത്ര നന്നായി അറിയുന്നത് എന്ന് ആ ഫോട്ടോകള്‍ വിളിച്ചു പറഞ്ഞു. ആ യാത്ര ‘മാളവിക രവിയുടെതായെന്ന കഥകള്‍ ഉണ്ടാവാന്‍ തുടങ്ങി’ പലരും അവളെ പല നോട്ടങ്ങള്‍ നോക്കാന്‍ തുടങ്ങി. പക്ഷെ അവള് അതിനെ അങ്ങനെയൊന്നും കാര്യമാക്കിയില്ല!
അതിരാവിലെ പോലീസ് തന്നെ കൂട്ടികൊണ്ട് പോകുമ്പോള്‍ രവി വല്ലാത്ത അത്ഭുതത്തില്‍ ആയിരുന്നു. തന്റെ പിറകില്‍ അമ്മയുടെയും പെങ്ങളുടെയും കരച്ചില് കേള്‍ക്കാം. അതങ്ങനെ നേര്‍ത്തു വരുന്നപോലെ തോന്നി. അപ്പോഴാണ് ജീപ് അവരുടെ കണ്‍വെട്ടത്തില്‍ നിന്നും മറയുന്നത് രവി തിരിച്ചറിഞ്ഞത്.
മാളവികയെ കാണ്മാനില്ല! തന്റെ ടീച്ചറെ കണ്ടു മടങ്ങും വഴി എങ്ങോട്ടുപോയി ഒരു പിടിയും ഇല്ല. രവി ഞെട്ടലോടെ എല്ലാം കേട്ടിരുന്നു.
തന്റെ നിരപരാധിത്വം ആര്‍ക്കും പറഞ്ഞിട്ട് മനസ്സിലായില്ല! അവളെ അവസാനം വിളിച്ചു എന്നത് ശെരിയാണ്. അവള്‍ക്കു ഏറ്റവും വിഷമം സ്റ്റാറ്റിസിക്ക് ആയിരുന്നു. അതില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ എല്ലാ വൈകുന്നേരവും ക്ലാസിനു പോകുമായിരുന്നു. അതില്‍ തോല്‍ക്കുമെന്ന് വലിയ പേടിയായിരുന്നു. ഇന്ന് റിസള്‍ട്ട് നോക്കണം എന്നും പറഞ്ഞിരുന്നു.
അന്ന് എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. പിറ്റേന്ന് പത്രം നോക്കിയപ്പോള്‍ താന്‍ വീണ്ടും ഞെട്ടി! കാമുകന്റെ വഞ്ചനക്ക് ഇരയായി. ഫോട്ടോ കണ്ടപ്പോള്‍ അത് മാളവികയുടെ മുഖം പോലെ തോന്നി. ആ ചിരിയും മറുകും തന്നെ വല്ലാതെ ഭയപെടുത്തുന്ന പോലെ തോന്നി. മൂന്നാല് ദിവസത്തിന് ശേഷം നിരപരാധി ആണെന്ന് കണ്ടു വെറുതെ വിട്ടു. ആത്മഹത്യ എന്ന പേരില്‍ കേസും അടച്ചു. പക്ഷെ സമൂഹം ഇപ്പോഴും തന്നെ തെറ്റുകാരന്‍ ആയി കാണുമ്പോള്‍ ജീവിതത്തോട് ഒരു പുച്ഛം തോന്നുന്നു.
ആ കത്ത് പൊട്ടിക്കുമ്പോള്‍ ഇതെല്ലാം മനസ്സിലൂടെ കടന്നുപോയി. മരണത്തിന്റെ ഏതാനും നിമിഷം മുന്‍പ് അയച്ചതുപോലെ തോന്നി.
“ഇത് നിന്റെ കയ്യില്‍ എത്തുമ്പോള്‍ ഞാന്‍ മറ്റൊരു ലോകത്ത് ഇരിക്കുന്നുണ്ടാകും. തന്റെ അച്ഛന് ഹൃദയം പകുത്തു നല്കിയപ്പോള് അയാള്‍ ദൈവം ആയിരുന്നു. ഒരു നിമിഷം മതി ദൈവത്തില്‍ ചെകുത്താന് ജനികാന്‍. കാമത്തിന്റെ അടിവേരുകള്‍ തന്നിലേക്ക് ഇറങ്ങിയപ്പോള്‍ ആരോടും പറയാതെ മൂടുപടം അണിയേണ്ടി വന്നു. ഹൃദയം ഈ ഭാരം താങ്ങുന്നില്ല. പക്ഷെ ഞാന്‍ ഇന്ന് വിജയത്തിന്റെ ലഹരിയില്‍ ആണ്. മരണം അതിനു ഉത്തരവാദി എന്റെ അമ്മാവന് ആണ്.”
വല്ലാത്ത ഒരാഘാതം പോലെ വായിക്കാന്‍ കഴിഞ്ഞുള്ളു. അപ്പോഴും അതിന്റെ കൂടെ വെച്ച ഒരു പേപ്പറില്‍ ചുവന്ന മഷികൊണ്ട് വലിയൊരു വൃത്തം വരച്ചിരുന്നു. സ്റ്റാറ്റിസിക്കില് ആയിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്ക്!
ചില മൂടുപടങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍