Breaking News
Home / Lifestyle / പൂര്‍ണ്ണിമ പങ്കുവെച്ച കുടുംബചിത്രം വൈറലാവുന്നു കുഞ്ഞതിഥിക്കൊപ്പം ഇന്ദ്രനും പാത്തുവും നച്ചുവും കാണൂ

പൂര്‍ണ്ണിമ പങ്കുവെച്ച കുടുംബചിത്രം വൈറലാവുന്നു കുഞ്ഞതിഥിക്കൊപ്പം ഇന്ദ്രനും പാത്തുവും നച്ചുവും കാണൂ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളിലൊരാളാണ് പ്രിയ മോഹന്‍. വില്ലത്തി റോളുകളുമായി സജീവമായിരുന്ന താരം വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ചേച്ചിക്ക് പിന്നാലെയായാണ് പ്രിയയും അഭിനയംരംഗത്തേക്കെത്തിയത്.

വിവാഹത്തിന് ശേഷം പ്രണയെന്ന ബോട്ടീക്കുമായി സജീവമാണ് പൂര്‍ണ്ണിമ. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പൂര്‍ണ്ണിമ. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഈ താരകുടുബം.

പൂര്‍ണ്ണിമയും പ്രിയ മോഹനും പ്രാര്‍ത്ഥനയും ഇന്ദ്രജിത്തുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വര്‍ധാനാണ് ഇപ്പോള്‍ ഇവരുടെ താരം. കുഞ്ഞനിയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രാര്‍ത്ഥന എത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ പൂര്‍ണ്ണിമ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച സന്തോഷം പങ്കുവെച്ചാണ് പൂര്‍ണ്ണിമയെത്തിയത്. ആശംസ നേര്‍ന്ന് പങ്കുവെച്ച ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മക്കളും പ്രിയ മോഹനും നിഹാലും പൂര്‍ണ്ണിമയുടെ മക്കളും ചിത്രത്തിലുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ഫോട്ടോയ്ക്കായി പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിയപ്പെട്ട താരകുടുംബത്തെ ഒരുമിച്ച് കണ്ടതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പൂര്‍ണ്ണിമ. വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്.

കുടുംബത്തിലെത്തിയ കുഞ്ഞതിഥിയായ വര്‍ധാനൊപ്പമുള്ള ഇന്ദ്രജിത്തിന്റെ ചിത്രം പങ്കുവെച്ച് പ്രിയയും എത്തിയിരുന്നു. പ്രിയപ്പെട്ട ഇന്ദ്രന്‍ പാപ്പയെന്ന തലക്കെട്ടിനൊപ്പമായാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രന്‍ സംസാരിക്കുമ്പോഴുള്ള വര്‍ധാന്റെ വിവിധ ഭാവങ്ങളുള്ള ചിത്രവും പ്രിയ പങ്കുവെച്ചിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പ്രിയ മോഹന്‍. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പ്രിയ പങ്കുവെക്കാറുണ്ട്.

പ്രിയ മോഹന്റെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ പൂര്‍ണ്ണിമ എത്തിയത്. പച്ച ഗൗണില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. പ്രാര്‍ത്ഥനയും മല്ലിക സുകുമാരനുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രിയ മോഹന്‍ ഗര്‍ഭിണിയാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. നിഹാലിനെ അച്ഛന്‍ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഇന്ദ്രജിത്ത് എത്തിയത്.

കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് പ്രിയയും നിഹാലും. കുഞ്ഞിന്റെ ചിത്രങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ മുഴുവനും. പുറത്തേക്ക് പോയപ്പോഴുള്ള ചിത്രങ്ങളും മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമൊക്കെ ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ക്യൂട്ട് ലുക്കുമായാണ് ഈ താരകുടുംബം എത്താറുള്ളത്.

പൂര്‍ണ്ണിമയുടെയും ഇന്ദ്രജിത്തിന്‍രെയും മക്കളായ പാത്തുവും നച്ചുവും പ്രേക്ഷകരുടെ സ്വന്തം താരപുത്രികളാണ്. മാതാപിതാക്കള്‍ക്ക് പിന്നാലെ ഇരുവരും സിനിമയിലേക്കെത്തിയിരുന്നു. ഒരാള്‍ പാട്ടിലൂടെ മികവ് തെളിയിച്ചപ്പോള്‍ മറ്റൊരാള്‍ ്അഭിനയത്തിലൂടെയായിരുന്നു തിളങ്ങിയത്. പ്രാര്‍ത്ഥനയാണ് മോഹന്‍ലാലിനെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത്. ടിയാനില്‍ ഇന്ദ്രജിത്തിന്‍രെ മകളായി അഭിനയിച്ചത് നക്ഷത്രയായിരുന്നു. കുഞ്ഞനിയന്‍രെ വരവ് ഇവരും ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published.