തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി വലിയ കയ്യടികളോടെയാണ് തിരികെ മടങ്ങുന്നത്. രാഷ്ട്രീയത്തിനപ്പുറം സഹോദരിയായും അമ്മയായും വീട്ടുകാരിയായും പ്രിയങ്ക വയനാട്ടിന് പ്രിയങ്കരിയായി. പുൽവാമയിൽ വീരമൃത്യു വരിച്ച ഹവിൽദാർ പി.വി. വസന്തകുമാറിന്റെ വീട് സന്ദർശിച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വീട്ടിലെ അടുക്കളയിലെത്തി ഭക്ഷണം കഴിക്കുന്ന പ്രിയങ്ക എല്ലാവരിലും അമ്പരപ്പ് സമ്മാനിച്ചു. വീട്ടിലൊരുക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ച പ്രിയങ്ക എല്ലാവർക്കും അദ്ഭുതമായിരുന്നു. കപ്പയും ചമ്മന്തിയുമാണ് വീട്ടിൽ ഒരുക്കിയിരുന്നത്. തീൻമേശയിൽ ഇരുന്ന് ചമ്മന്തി തൊട്ട് കപ്പ നന്നായി കഴിച്ചു. ആദ്യമായിട്ടാണ് കപ്പ കഴിക്കുന്നതെന്നും നല്ല രുചിയുള്ള ഭക്ഷണമായിരുന്നെന്നും പ്രിയങ്കയുടെ വാക്കുകൾ. വിഡിയോ കാണാം.