ടാറ്റയെന്നാല്‍ സുരക്ഷ, ഈ സമവാക്യം ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസിലേക്ക് ചേക്കേറിയിട്ട് കുറച്ച് കാലങ്ങളായി. സംശയിക്കേണ്ട, സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ തന്നെയാണ് മികച്ചതെന്നാണ് അടുത്ത കാലങ്ങളായി നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ടാറ്റ കാറുകളിലെ സുരക്ഷ സംവിധാനങ്ങള്‍ എത്രത്തോളം മികച്ചതാണെന്ന് കാണിച്ച് തരുന്ന മറ്റൊരു സംഭവം കൂടി
പ്രശാന്ത് നിഗം, രാഹുല്‍ പാട്ടീല്‍ എന്നീ രണ്ടുപേരും ടാറ്റയ്ക്കയച്ചൊരു ഇ-മെയില്‍ സന്ദേശമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 13 -ാം തീയതി ഇവര്‍ക്കുണ്ടായൊരു അപകടമാണ് ടാറ്റയ്ക്ക് ഇങ്ങനൊരു സന്ദേശമയക്കാന്‍ ഇവരെ പ്രേരിപ്പച്ചത്.
അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടിയാഗൊ കാര്‍ മൂന്ന് വട്ടം മറിഞ്ഞതായും സര്‍വത്ര കേടുപാടുകള്‍ പറ്റിയതായും ഇവര്‍ പറയുന്നു. എന്നാല്‍, ഭാഗ്യവശാല്‍ കാറിലുണ്ടായിരുന്ന പ്രശാന്തും രാഹുലും കാര്യമായ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട ടാറ്റ ടിയാഗൊയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ വ്യക്തമാണ് എത്രത്തോളം തീവ്രതയേറിയതായിരുന്നു ഈ അപകടമെന്നത്. കാറിലെ മികച്ച സുരക്ഷ സംവിധാനവും നിര്‍മ്മാണത്തിലെ ഉയര്‍ന്ന നിലവാരവുമാണ് തങ്ങളെ രക്ഷിച്ചെതെന്ന് ഇരുവരും പറയുന്നു
ഇത്തരത്തിലുള്ള മികച്ച കാറുകള്‍ നിര്‍മ്മിക്കുന്ന ടാറ്റ മോട്ടോര്‍സിനെ ഒരുപാട് നന്ദി പ്രകടിപ്പിക്കുന്ന കത്തില്‍ എക്കാലവും തങ്ങള്‍ ടാറ്റയുടെ കൂടെയുണ്ടാവുമെന്നും പറയുന്നു. കമ്പനിയുടെ മികച്ച വില്‍പ്പനയുള്ള കാറാണ് അപകടത്തില്‍പ്പെട്ട ടിയാഗൊ
അടുത്തിടെ മോഡലിന്റെ പെര്‍ഫോര്‍മെന്‍സ് പതിപ്പായ JTP -യും ക്രോസോവര്‍ NRG പതിപ്പും ടാറ്റ പുറത്തിറക്കിയിരുന്നു. നിലവില്‍ ടിയാഗൊയുടെ ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോര്‍സ്. ഒരുപിടി മാറ്റങ്ങളോടെയായിരിക്കും പുത്തന്‍ ടിയാഗൊയെത്തുക.