സുരേഷ് ഗോപിക്കെതിരെയും അനുകൂലിച്ചും ഉയരുന്ന വിമര്‍ശനങ്ങളിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ചുംബന സമരം, ശബരിമല യുവതി പ്രവേശം എന്നിവക്കെതിരെ രംഗത്തെത്തിയവരേയും പേരടി കുറിപ്പില്‍ വിമർശിക്കുന്നു. ഈ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് അയാൾ ആ വയറിൽ തൊട്ടത്. ആ പെങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതുപോലെ തന്നെ പരസ്പര സമ്മതത്തോടെയാണ് ചുംബന സമരത്തിലെത്തിയവർ ചുംബിച്ചതും. സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരമാണ് മല കയറാൻ വന്നത് എന്നാണ് പേരടി കുറിച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് അയാൾ ആ വയറിൽ തൊട്ടത്. ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും… ആ പെങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്… ഇതു പോലെ സ്ത്രീകളുടെ സമ്മതത്തോടെ മറൈൻ ഡ്രൈവിൽ കുറച്ച് പുരഷൻമാർ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു… അന്ന് അത് ആർഷഭാരതത്തിന് ചേരാത്തതായതുകൊണ്ട് … അവരെ അടിച്ചോടിച്ചു… പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം മല കയറാൻ വന്നപ്പോൾ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു… ഏതായാലും വിചിത്രമായ ഈ ആർഷഭാരത മെമ്പർഷിപ്പിന് അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും