തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗർഭിണിയായ സ്ത്രീയുടെ വയറിൽ തലോടുന്ന തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ വിഡിയോ വൈറലായിരുന്നു. കരുണ നിറഞ്ഞ പ്രവൃത്തി എന്ന് ചിലർ ഇതിനെ വാഴ്ത്തുമ്പോൾ കടുത്ത വിമർശനവും ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റു ചിലർ.
ഇതെല്ലാം തിരഞ്ഞെടുപ്പ് അനുബന്ധിച്ചുള്ള പ്രഹസനം മാത്രമാണെന്നാണ് രാഷ്ട്രീയവിയോജിപ്പുള്ളവര്‍ ഉയര്‍ത്തുന്ന വിമർശനം. തൃശൂരിൽ ബിജെപി യുടെ പുതിയ ഗൈനോക്കോളജിനെ പരിചയപ്പെടാം എന്ന തലക്കെട്ടോടെയാണ് ഒരു കൂട്ടം ആളുകൾ ഈ വിഡിയോ പങ്കുവച്ച് പരിഹാസവും എയ്യുന്നു.
സംഭവം സദാചാരക വിരുദ്ധമാണെന്നും ഗര്‍ഭിണിയുടെ വയറിൽ തൊടാൻ അവളുടെ ഭർത്താവിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് ഒരുകൂട്ടരുടെ പക്ഷം. ഏതായാലും സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച സജീവമാണ്.