മോഹൻലാൽ പ്രിത്വി കൊമ്പോയിൽ മലയാളി മനസ്സുകളെ ഒന്നടങ്കം കീഴടക്കി എത്തിയ ചിത്രമാണ് ലൂസിഫർ. കേരളത്തിലെ തിയറ്ററുകൾ മുഴുവൻ കീഴടക്കാൻ ലൂസിഫറിന് സാധിക്കുകയും ചെയ്തു. ജന പിന്തുണയോടെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ചിത്രം ഇപ്പോഴും മുന്നേറുകയാണ്. കുറച്ച ദിവസങ്ങൾക്ക് മുൻപ് ചിത്രം 100 കോടി എന്ന റെക്കോർഡ് കളക്ഷൻ കീഴടക്കിയിരുന്നു.
എന്നാൽ ഇപ്പോൾ പുതിയ കളക്ഷൻ പുറത്ത് വിട്ടു കേരളീയരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് ലൂസിഫർ തീം. പ്രേക്ഷകരെ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന കളക്ഷനുമായി ആണ് ലൂസിഫർ ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ 21 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
21 . ദിനങ്ങൾ കൊണ്ട് ചിത്രം വാരികൂട്ടിയിരിക്കുന്നത് 150 കൊടിയെന്ന വലിയ കളക്ഷൻ ആണ്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ചുരുങ്ങി കാലയളവിൽ ഇത്രയും വലിയ കളക്ഷൻ മലയാള സിനിമക്ക് കിട്ടുന്നത് ഇത് ആദ്യമാണ്. ഇത് മലയാള സിനിമയ്ക്ക് വലിയ നേട്ടമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.