ബിഗ് ബി , സ്റ്റൈൽ ഓവർ സബ്സ്റ്റൻസ് എന്ന മേത്തോട് മലയാളത്തിൽ കൊണ്ടുവന്ന ചിത്രങ്ങളിൽ ഒന്ന്. അമൽ നീരദിന്റെ കന്നി സംവിധാന സംരഭം ഇന്നും മലയാളികളുടെ മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു സിനിമയാണ്. ഒപ്പം ബിലാൽ ജോണ് കുരിശിങ്കൽ എന്ന മമ്മൂട്ടി കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് . 2004 ല്‍ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഛായാഗ്രാഹകനായിട്ടായിരുന്നു അമല്‍ ആദ്യമായി സിനിമയിലേക്കെത്തിയത്. പിന്നീട് ഒരുപാട് സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സംവിധാനത്തിലേക്ക് ചുവട് മാറുന്നത്.
ക്ലബ് എഫ് എം യൂ എ ഇ ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മധുരരാജാ എന്ന ചിത്രത്തിനെക്കുറിച്ചും ഒപ്പം പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കു വച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “സേതുരാമയ്യർ വരാൻ കുറച്ച് സമയം എടുക്കും. അതിനും മുൻപ് മറ്റേ പുള്ളി വരും” മമ്മൂട്ടി പറഞ്ഞത് ബിഗ് ബി എന്ന അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ്. ബിലാൽ ആണ് ആ മറ്റേ പുള്ളി
ചിത്രത്തിന്റെ അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയതായും ഈ വര്ഷം തന്നെ ഷൂട്ട് തുടങ്ങും എന്നാണ് റിപോർട്ടുകൾ പറയുന്നു . ഫൈനൽ റൌണ്ട് ഡിസ്കഷനുകൾക്കായി അണിയറ പ്രവർത്തകർ മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ലൊക്കേഷനായിൽ മമ്മൂട്ടിയെ കാണും എന്നും അറിയുന്നു. ചിത്രത്തിലെ താര നിറയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിൽ നേരത്തെ പറഞ്ഞു കേട്ടത് ദുല്ഖര് സൽമാനും ഈ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകും എന്നാണ് . എന്തായാലും മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുക തന്നെയാണ് ബിലാലിനെ