മലയാള സിനിമയിലെ മികച്ച നടിമാരിൽ ഏറ്റവും പ്രമുഖയായ നടിയാണ് അനു സിത്താര. എണ്ണം പറഞ്ഞ റോളുകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട് ഈ യുവനടി. വിഷ്ണുപ്രസാദ് ആണ് അനു സിത്താരയുടെ ഭർത്താവ്.
ഇപ്പോൾ ഭർത്താവ് വിഷ്ണു ഒരു യുവാവിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. തന്റെ ഭാര്യ അനുസിത്താരയെ അപമാനിച്ചതിന്റെ പേരിലാണ് ഭർത്താവ് വിഷ്ണു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പിൽ തന്റെ ഭാര്യ അനുസിത്താരയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മോശമായ ഭാഷയിൽ സംസാരിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന മുടന്തൻ ന്യായം പറയണ്ട എന്ന് അദ്ദേഹം പറയുന്നു. മോശം കമന്റ് പ്രചരിപ്പിച്ച വിഷ്ണു ജയകുമാർ എന്ന വ്യക്തി എസ്എഫ്ഐ- കാരനാണ്. ഇതിന് മുൻപും ഇതിന് സമാനമായ പ്രവർത്തികൾ ഈ ഗ്രൂപ്പിൽ നിന്നും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിത്താരയുടെ ഏറ്റവും പുതിയ ചിത്രം.