Breaking News
Home / Lifestyle / പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ..!!!

പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ..!!!

ആധുനിക ലോകത്ത് മനുഷ്യർ ഏറ്റവും കൂടുതൽ ചതിക്കപ്പെടുന്ന മാധ്യമങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ്. കൂടുതലും യുവാക്കളും സ്ത്രീകളുമാണ് ഈ കുരുക്കിൽ പെടുന്നത് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ,
ഇന്‍റര്‍നെറ്റ് കുരുക്കില്‍ കൂടുതല്‍ അകപ്പെടുന്നത് പ്രവാസികളായ മലയാളി പുരുഷന്മാരാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വീഴ്ത്താന്‍ വിദേശ യുവതികളുള്‍പ്പെട്ട വന്‍ സംഘമാണ് വല വിരിച്ചിരിക്കുന്നത്. ഇതിനകം ആറ് പ്രവാസികളില്‍ നിന്ന് പരാതി ലഭിച്ചു. നല്ല വരുമാനമുള്ളവരെയാണ് സാധാരണയായി കെണിയിലാക്കുന്നത്. എന്നാല്‍ വരുമാനം കുറവുള്ളവരും കെണിയില്‍ പെട്ടിട്ടുണ്ട്. ആന്മഹത്യയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദ്ധേശം നല്‍കി. കുരുക്കില്‍പെട്ട മറ്റ് സുഹൃത്തുക്കളുണ്ടെങ്കില്‍ പരാതി നല്‍കാന്‍ പറയണമെന്നും മുന്നറിയിപ്പ്.

തട്ടിപ്പിന്റെ ആ പുതിയ രീതി ഇങ്ങനെ:

ഫ്രണ്ട് റിക്വസ്റ്റ് അയച്ച്‌ ഇരയെ വീഴ്ത്തിയ ശേഷം ഇരയുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കുന്നു. പിന്നീട് വീഡിയോ കോളിനായി ക്ഷണിക്കുന്നു. സുന്ദരിയായ യുവതി ചാറ്റിങിന് എത്തും. ജോലി, ശന്പളം, കുടുംബ വിവരങ്ങള്‍, ഫോണ്‍ നന്പര്‍, വാട്സ് ആപ്പ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ചാറ്റിനെത്തുന്ന യുവതി പിന്നീട് പ്രണയത്തിലേയ്ക്കും സെക്സിലേയ്ക്കും കടക്കും. ഇര ആവശ്യപ്പെടുന്നതു പോലെ ശരീരഭാഗങ്ങളെല്ലാം തുറന്നു കാണിക്കും.

സ്വാഭാവികമായും ഇരയും ഇതേപോലെ പ്രവര്‍ത്തിക്കും. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ രീതി മാറും. വീഡിയോ ചാറ്റ് മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും. വന്‍ പണവും ആവശ്യപ്പെടും. ഇരട്ടി, പയ്യന്നൂര്‍, ഭാഗത്തു നിന്നുള്ള പ്രവാസികളാണ് നിലവില്‍ പരാതിയുമായി എത്തിയിരിക്കുന്നത്

About Intensive Promo

Leave a Reply

Your email address will not be published.