കേരളക്കര ഒന്നടങ്കം കൈകോര്‍ത്ത് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞിനു നേരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്രാ സേവകന്‍ ബിനില്‍ സോമസുന്ദരം അറസ്റ്റില്. ജിഹാദിയുടെ വിത്തെന്നായിരുന്നു ബിനിലിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിരുന്നു. ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. വര്‍ഗീയ വിഷം ചീറ്റിയതിനു പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിനില്‍ രംഗത്തെത്തിയിരുന്നു. മദ്യത്തിന് മേല്‍ പഴിച്ചാരിയാണ് മാപ്പ് ഇരന്നത്. പോസ്റ്റ് ഇടുമ്പോള്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും ആയതിനാല്‍ സ്വബോധമില്ലാതെ എഴുതിയതുമാണെന്നാണ് ബിനില്‍ പറഞ്ഞത്. പക്ഷേ മാപ്പപേക്ഷയും തുണയായില്ല. ശേഷം ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണം പിടിമുറുക്കിയതോടെ ബിനില്‍ അറസ്റ്റിലാവുകയായിരുന്നു.
കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഹൃദയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് നവജാതശിശുവിനെ കൊണ്ടുവരാന്‍ നിശ്ചയിച്ചത്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയ്ക്കായി കേരളക്കര ഒന്നടങ്കം കൈകോര്‍ത്തിരുന്നു.