നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.
“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.
നീണ്ട 14 വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവിലാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്.ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.ഇപ്പോള്‍ ഇതാ കുഞ്ഞിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുകയാണ്.കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.