സർക്കാർ ആശുപത്രിയിൽ കാൻസർ ചികിത്സ സൗജന്യമാക്കണം
എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാൻസർ തന്നെയാണ്. യാതനയും വേദനയും സ്നേഹവും പരമോന്നത ബോധവും അതാണ് എനിക്ക് നൽകിയത്. അതെ,…മനുഷ്യർ മരിക്കും. പക്ഷെ മനുഷ്യർ അതി ജീവിക്കുകയും ചെയ്യുന്നുണ്ട് . കാൻസറിൻ്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാൻസർ വാർഡിൽ നിങ്ങള്‍ക്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കൺപ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങൾ, കുട്ടികൾ, ഹതാശമായ നോട്ടങ്ങൾ, അടക്കിയ കണ്ണുനീർ …
കാൻസർ വന്നവരേക്കാൾ അവരെ സ്നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതൽ കാണാനും കഴിയുക… എല്ലാം ചുറ്റിലും കണ്ട് കൊണ്ട് തിരികെ വന്നു ഞാനും … അതിജീവിച്ചു മരണത്തിൽ നിന്നും എന്നുവേണെകിൽ പറയാം അങ്ങനാണല്ലോ പറയേണ്ടത്.. മരണം നിശ്ചയിക്കുന്നത് നമ്മളാരുമല്ല സുഹൃത്തുക്കളെ അത് അതിന്റെ സമയത്ത് നടക്കും.. അതുകൊണ്ട് ഏതൊരു പ്രതിസന്തിയിലും മരണത്തെ മുന്നിൽ കാണേണ്ട.. അതാണ് എല്ലാവർക്കും പറ്റുന്ന ഒരു പ്രശ്നം…
ഞാൻ മരിക്കും എന്ന ചിന്ത അതാണ് ഒരാളെ തളർത്തുന്നത്..ആ ചിന്തകൾ മാറ്റി എനിക്ക് ജീവിക്കണം എനിക്കിതിനെ മറികടക്കണം എന്നൊരു ആത്മവിശ്വാസം മാത്രം കയ്യിലൊതുക്കി പ്രാർഥനകൾ ചേർത്തുപിടിച്ചു മുന്നേറണം… നമ്മളുടെ ആ ആത്മവിശ്വാസം ആണ് നമ്മളിലേക്ക് മറ്റുള്ളവരെ കൂടി ആകർഷിക്കുക..പിന്നെ വേണ്ടത് നല്ല ട്രീറ്റ്മെന്റ് ആണ് അത് പലരുടെയും അഭിപ്രായങ്ങൾ ചെവികൊള്ളാതെ ഒരു ഉറച്ച നിലപാടിൽ നല്ലൊരു ഡോക്ടറെ കണ്ട് അതിന്റേതായ രീതിയിൽ മുന്നോട്ട് പോകുക വരുന്നിടത്തു വച്ചു കാണാൻ തയ്യാറെടുക്കുക..
ഇനി എനിക്ക് നമ്മുടെ സർക്കാരോട് ഒരു അപേക്ഷയുണ്ട് ആര് ഭരിച്ചാലും.. സാമ്പത്തികമാണ് ഈ അസുഖം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രോബ്ലം.. സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സ സൗജന്യമാക്കിക്കൂടെ നമ്മുടെ നാട് തന്നെയാണ് ഇന്ന് ഈ രോഗത്തിൽ ഏറ്റവും മുന്പന്തിയില് ആർക്കും എപ്പോ വേണമെങ്കിലും വരാകുന്ന ഒരു സാഹചര്യം… ഇത് ഒരു അപേക്ഷയാണ്
കാരണം അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ എനിക്ക് പറയാതിരിക്കാൻ പറ്റില്ല.. ഒരുപാട് പേർക്ക് അതൊരു ആശ്വാസമാകും.. തിരഞ്ഞെടുപ്പ് സമയത്ത് എനിക്ക് സമൂഹത്തിന് മുന്നിൽ പറയാനുള്ള ഒരു കാര്യമാണ് ഇത്… ബഹുമാനപ്പെട്ട അധികാരികൾ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാൻ പരമാവധി നോക്കണം
\