ആലുവയില്‍ മൂന്നു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് പറഞ്ഞു. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു.
തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.മാരകമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞ രാത്രി ആലുവയിൽ ആശു പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരനെ മർദ്ദിച്ചത് സ്വന്തം അമ്മ തന്നെയെന്ന് കണ്ടെത്തിയിരുന്നു. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മയുടെ മൊഴിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുട്ടിയുടെ തലയോടിൽ ഗുരുതര പൊട്ടലുണ്ട്. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.
അമ്മ എന്ന വാക്കിന്റെ മഹത്വം പോയി ,,, ന്തിന് പറയുന്നു. ഈ കോപ്പിലെ നിയമം എന്ന് മാറുന്നുവോ പിന്നൊരാളും ധൈര്യപെടില്ല ,,, എങ്ങനെ മാറാനാ ,,,, അധികാരികൾ കുറ്റവാളികളെ തീറ്റി പോറ്റുകയല്ലേ ,,,, തല്ലി കൊല്ലണം അവളെ ,,,, സ്വന്തം മക്കൾ കരയുന്നത് ഒരമ്മക്ക് കാണാൻ കഴിയില്ല … ഇതൊക്കെ പിശാച് ആണ്