ഇന്ത്യയിൽ ടിക് ടോക് നിരോധിച്ച വാർത്തക്ക് സമ്മിശ്ര പ്രതികരണമാണ് വിവിധയിടങ്ങളിൽ നിന്നും വന്നത്. എന്നിരുന്നാലും ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ജനപ്രിയ ആപ് നീക്കം ചെയ്തതിൽ ദുഖിച്ചിരിക്കുന്നവരോട് തന്റെ പാട്ടുകളും വീഡിയോകളും കാണാൻ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്.
ചില ആളുകൾ അപകടരമാം വിധം ടിക് ടോക് ഉപയോഗിച്ചത് കൊണ്ടാണ് ആപ് നിരോധിച്ചതെന്ന് പറഞ്ഞ പണ്ഡിറ്റ്, എന്ത് കാര്യവും നല്ല രീതിയിൽ ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കാറില്ലെന്നും പറഞ്ഞു. ടിക് ടോക് നിരോധിച്ചതിൽ സങ്കടപ്പെട്ടിരിക്കന്നവർ ഇനി തന്റെ പാട്ടുകളും വീഡിയോകളും കാണണമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്ബുക്കിലൂടെ പറഞ്ഞു. അവനവന്റെ ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർഥ വളർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സബുക്ക് പോസ്റ്റ്:
മക്കളേ..
അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല..
ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല് കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)