സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടന്‍ ബിജു മേനോന്‍ പറഞ്ഞു. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍. താന്‍ കണ്ടതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി തൃശൂര്‍ക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു. സിനിമാ താരങ്ങള്‍ പരസ്യമായി തനിക്ക് പിന്തുണ നല്‍കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് തന്റെ അഭിപ്രായം വെട്ടിതുറന്ന് പറയുകയാണ് ബിജു മേനോന്‍ ചെയ്തത്.
ബിജു മേനോനൊപ്പം സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേരാനെത്തി. കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ എം.പി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന്‍ ഗോകുല്‍ തുടങ്ങിയവരും സംഗമത്തിലെത്തി. സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍,
വിദ്യാധരന്‍ മാസ്റ്റര്‍, സന്തോഷ്, നന്ദകിഷോര്‍, സുധീര്‍, പ്രിയ വാര്യര്‍, സി.കെ. സുരേഷ്, സുന്ദര്‍ മേനോന്‍, ടി.സി. സേതുമാധവന്‍, അനൂപ് ശങ്കര്‍, ടി.എസ്. അനന്തരാമന്‍, വി.പി. നന്ദകുമാര്‍, ടി.ആര്‍. വിജയകുമാര്‍, കെ.വി. സദാനന്ദന്‍, ഡോ. ടി.കെ.വി. ജയരാഘവന്‍, ഡോ. രാംദാസ് ചേലൂര്‍, ശശി അയ്യഞ്ചിറ, കിരണ്‍ രാജ്, ഡോ. പി.കെ.ആര്‍. പിള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.