Breaking News
Home / Lifestyle / മേയ്ക്കപ്പ് ഇട്ട്, മുഖക്കുരു മറച്ച് ആ രണ്ടു കോടി വാങ്ങാന്‍ താനില്ല!

മേയ്ക്കപ്പ് ഇട്ട്, മുഖക്കുരു മറച്ച് ആ രണ്ടു കോടി വാങ്ങാന്‍ താനില്ല!

സിനിമയിലാണെങ്കിലും പുറത്തെ ഷോകളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ ആണെങ്കിലും മിതമായ മേയ്ക്കപ്പില്‍ എത്തുന്ന സായ് പല്ലവിയെയാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. മുഖത്തെ ചുവന്ന മുഖക്കുരുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണമായി കാണുന്ന തനത് സൗന്ദര്യത്തില്‍ വിശ്വസിക്കുന്ന സായ് പല്ലവി ഇതാ വീണ്ടും അമിത മേയ്ക്കപ്പിനെതിരെ നിലപാടെടുത്ത് സോഷ്യല്‍മീഡിയയുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ്.

മേയ്ക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് സായ് പല്ലവി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ തനിക്ക് ആ പണം വേണ്ടെന്നും തന്റെ പോളിസികള്‍ മാറ്റി വെയ്ക്കാനാകില്ലെന്നും സായ് പല്ലവി നിലപാടെടുക്കുകയായിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്‌തെത്തിയ പരസ്യ നിര്‍മ്മാതാക്കളോട് അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സോഷ്യല്‍മീഡിയ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്. മേയ്ക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കാത്ത സായ് പല്ലവി അമിത മേയ്ക്കപ്പില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചതിനോട് സന്തോഷത്തോടെയല്ലാതെ പിന്നെ എങ്ങനെയാണ് പ്രതികരിക്കുക എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമിച്ചെത്തുന്ന വിരാടപര്‍വ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സായ് പല്ലവിയുടെ അടുത്ത ചിത്രങ്ങള്‍.

About Intensive Promo

Leave a Reply

Your email address will not be published.