പ്രചാരണത്തിരക്കിന്റെ മൂർധന്യത്തിലും എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് ചൂണ്ടയിടുന്നതിലെ കമ്പം അടക്കിനിർത്താനായില്ല. തേവര ഫെറിയിൽ പര്യടനത്തിന്റെ ഭാഗമായെത്തിയ കണ്ണന്താനം കായലിൽ ചൂണ്ടയിട്ടു. ‘ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ഞാൻ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട് ‘- ചൂണ്ടയിടൽ കൗതുകത്തോടെ നോക്കിനിന്നവരോട് കണ്ണന്താനത്തിന്റെ കമന്റ്
ഇന്നലെ രാവിലെ അയ്യപ്പൻകാവ് അമ്പലനടയിൽ നിന്നാണ് കണ്ണന്താനത്തിന്റെ നാലാം വട്ട പര്യടനം ആരംഭിച്ചത്. ഇന്ന് പെസഹ വ്യാഴ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തശേഷം രാവിലെ എട്ടിന് ചമ്പക്കരയിൽ നിന്ന് കണ്ണന്താനത്തിന്റെ തൃക്കാക്കരമണ്ഡലം പര്യടനം ആരംഭിക്കും.
========
നമ്മുടെ ട്രോള് ആണ് ഈ തള്ളൽ വീരന് വീണ്ടും വീണ്ടും പ്രജോദനമാകുന്നദ് ഇയാൾക്ക് പിന്നാലെ പോയാൽ election കഴിയുന്നദ് വരെ ദയവു ചെയ്‌തു ഇയാൾക്കെതിരെ ട്രോൾ ഇടുന്നത് നിർത്തിവെക്കുക ഇയാളുടെ കൂടെ ഉള്ള ആൾകാർ ഏങ്ങനെ ആണ് ഇയാളെ സഹിക്കുന്നദ് അവർക്കു ജാലിയൻ കണാരേട്ടനെ കൊണ്ട് വല്ല അവാർഡും കൊടുക്കേണ്ടി വരും …. ഇനി പ്രചാരണത്തിന് കുറച്ചു ദിവസങ്ങളെ ഉള്ളൂ