Breaking News
Home / Lifestyle / വാട്‌സ് അപ്പും ചാറ്റിങും ജീവിതം തകർത്ത ഒരു വീട്ടമ്മ പറയുന്നു..!!!

വാട്‌സ് അപ്പും ചാറ്റിങും ജീവിതം തകർത്ത ഒരു വീട്ടമ്മ പറയുന്നു..!!!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി മാറുമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒരു കോൺഫറൻസിൽ വെച്ചുണ്ടായ നല്ല സൗഹൃദം മാത്രമായിരുന്നു അത്. ഫോൺ വിളികളും വാട്‌സ് ആപ്പും പരസ്പരമുള്ള മനസ്സിലാക്കലും പ്രോത്സാഹനവുമൊക്കെയായി ആ ബന്ധം പെട്ടെന്ന് വളർന്നു. അല്ലറ ചില്ലറ പിണക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഭർത്താവിനോടും രണ്ടു മക്കളോടും എനിക്കു യാതൊരു അകൽച്ചയുമില്ല. അദ്ദേഹത്തിനും ഭാര്യയും കുട്ടികളുമൊക്കെയുള്ളതാണ്. അവർക്കിടയിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ല. പക്ഷേ, ഏതോ ചില ഘടകങ്ങൾ ഞങ്ങളെ അടുപ്പിച്ചു. പലപ്പോഴും എല്ലാ അതിർവരമ്പുകളും ലംഘിച്ചു മുന്നോട്ടുപോയ സൗഹൃദം വല്ലാത്ത ഒരു ആത്മബന്ധമായി നില്ക്കുകയാണിപ്പോൾ.’

കൺസൾട്ടേഷനു വന്ന ഒരു ഐടി വനിതാരത്‌നം ഒറ്റശ്വാസത്തിലാണ് ഇത്രയും പറഞ്ഞുതീർത്തത്. സൂചനയിൽനിന്നും കാര്യങ്ങൾ മനസ്സിലായി. വിഷയം ‘അക്കരപ്പച്ച’തന്നെ. ‘എന്നിട്ടിപ്പോൾ എന്താണ് അവസ്ഥ’ ഞാൻ ചോദിച്ചു. ‘ഡോക്ടർ, വല്ലാത്തൊരു ത്രില്ലും അഭിനിവേശവുമായിരുന്നു ആദ്യമൊക്കെ. എന്റെ കുടുംബത്തെയും മക്കളെയുമൊക്കെ മറന്നതുപോലെയായി മനസ്സിന്റെ അവസ്ഥ. കൗമാരക്കാരെക്കാളും കഷ്ടമായി കാര്യങ്ങൾ.’

വയസ് 38 ആയെങ്കിലും എപ്പോഴും മറ്റേയാളിന്റെ ശബ്ദം കേൾക്കണം, കാണണം, അടുത്തിരിക്കണം തുടങ്ങിയ പല തലങ്ങളിലേക്കായി ചിന്തകൾ. വല്ലാണ്ട് പൊസ്സസീവ് ആയിപ്പോയി. ജോലിയിലും വീട്ടിലുമുള്ള ശ്രദ്ധ കുറഞ്ഞു. മുൻപില്ലാത്തവിധം ചെറിയ കാര്യങ്ങളിലൊക്കെ വീട്ടിൽ ഞാൻ വഴക്കു തുടങ്ങി. പൊതുവേ സ്വസ്ഥമായിരുന്ന എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ‘എന്തു പറ്റീടി നിനക്ക്, എന്താ ഒരു ടെൻഷൻ പോലെ’ ഭർത്താവ് എപ്പോഴും ചോദിക്കുന്നു. ഹസ്ബൻഡ് ഈ റിലേഷൻ കണ്ടുപിടിക്കുമോ, കുടുംബം തകരുമോ എന്ന ചിന്ത മനസ്സിൽ ആധിയായി വളരാൻ തുടങ്ങി. ‘തെറ്റാണ് നീ ചെയ്യുന്നത്’ എന്ന് മനസ്സ് ശകാരിക്കാൻ തുടങ്ങി. എന്റെ കുടുംബത്തെ ഞാൻ ചതിക്കുകയാണല്ലോ എന്നോർത്ത് പലപ്പോഴും മനസ്സ് വിങ്ങും.ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ശൈലിയാണ് ഈ പുസ്തകത്തിനുള്ളതെങ്കിലും മനസ്സിരുത്തിയുള്ള നിരന്തരവായന ഹൃദയത്തെ ആഴത്തിൽ സ്വാധീനിക്കും.

അത് നമ്മുടെ വ്യക്തിത്വത്തിലെ സഹജമായ നന്മകളെ ഉണർത്തി നമ്മെ ഒരു പുതിയ മനുഷ്യനാക്കിത്തീർക്കും. ജീവിതത്തിന്റെ ഏത് ഇരുട്ടിൽനിന്നും നമ്മെ പിടിച്ചുയർത്തുന്ന പകാശമാർന്ന വാക്കുകളും ചിന്തകളും.പക്ഷേ എത്ര ശ്രമിച്ചിട്ടും ആ റിലേഷൻ മറക്കാനോ ഒഴിവാക്കാനോ പറ്റുന്നില്ല. രണ്ടും ബാലൻസ് ചെയ്യാൻ ശ്രമിച്ചു. അപ്പോൾ സ്വയം പുച്ഛം തോന്നി. മറ്റേയാളും ചിലപ്പോൾ അടുപ്പം കുറയ്ക്കുന്നതുപോലെ. അതും സഹിക്കാൻ പറ്റില്ല. ഒരു വശത്തു സ്‌നേഹനിധിയായ എന്റെ ഭർത്താവും മക്കളും. മറുവശത്ത് മറ്റൊരു സ്ത്രീക്കു സ്വന്തമായ ആൾ, അവരുടെ ഭർത്താവ് എന്റെ കാമുകനായി നില്ക്കുന്നു. തലപെരുത്തുപോവുകയാണ് ആലോചിച്ചാൽ അസ്വസ്ഥത കൂടി വട്ടുപിടിക്കും എന്നും തോന്നിയതുകൊണ്ടാണ് ഞാനിവിടെ എത്തിയത്.’

‘മനസ്സു പറയുന്ന പരിഹാരം എന്താണ്’ ഞാൻ ചോദിച്ചു. ‘എനിക്കാ ബന്ധം വേണ്ട ഡോക്ടർ. എനിക്കിനി എന്റെ മനഃസാക്ഷിയെ വഞ്ചിക്കാനാകില്ല. ഞാനിതുനിർത്തിയേ പറ്റൂ എന്നു പറഞ്ഞാലും അയാൾ ഇപ്പോൾ സമ്മതിക്കുന്നില്ല. ബോൾഡ് ആയി നിന്ന് അയാളോട് സംസാരിക്കാനും ഉറച്ച തീരുമാനം എടുക്കാനും എന്റെ മനസ്സിന് ശക്തി വേണം. ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് ഞങ്ങൾക്ക് സംസാരിച്ച് പരിഹരിക്കണം. എന്നന്നേക്കുമായി ഈ ബന്ധം അവസാനിപ്പിച്ച് എന്റെ ഭർത്താവിനോട് വിശ്വസ്തയായി എനിക്കു ജീവിക്കണം.’

വിവാഹേതരബന്ധത്തിൽ മനസ്സു കുരുങ്ങിപ്പോയി വിഷാദത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഇതേ വാക്കുകളും ആശയങ്ങളും വേദനകളും നിസ്സഹായതയും പങ്കുവെച്ചുകൊണ്ടുവരുന്ന പുരുഷന്മാരും സ്ത്രീകളും ഇന്ന് ധാരാളം. ‘പറ്റിപ്പോയി. മനസ്സു കൈവിട്ടുപോയി. അന്തസ്സിനു നിരക്കാത്ത ബന്ധങ്ങൾ ജീവിതത്തിൽ വന്നുഭവിച്ചു, എല്ലാം നിർത്തണം. ഭാര്യയെയും മക്കളെയും ആത്മാർഥമായി സ്‌നേഹിക്കാൻ സാധിക്കണം. മനസ്സ് നേർവഴിക്ക് നയിക്കാൻ ഡോക്ടറൊന്നു സഹായിക്കണം’ എന്നൊക്കെ അവരും പറയും.

കുടുംബന്ധങ്ങളുടെ കെട്ടുറപ്പിനെപ്പറ്റി തെല്ലഹങ്കാരത്തോടെ ചിന്തിച്ചിരുന്ന നമ്മുടെ സംസ്‌കാരം മോഡേൺ ട്രെൻഡിനെ വികലമായി എപ്പോഴോ അനുകരിച്ചു തുടങ്ങിയപ്പോൾ പണ്ടേ പേരുകേട്ട ‘വേലിചാട്ടം’ വ്യാപകദുരന്തങ്ങളും, കുടുംബത്തകർച്ചകളും വിവാഹമോചനവും അസമാധാനവുമെല്ലാം നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്നു.

മദ്യപാനവും പുകവലിയും കഞ്ചാവും മാത്രമാണ് ദുഃശീലങ്ങൾ എന്നു വിശ്വസിക്കുകയും വിവാഹേതരബന്ധങ്ങളും വിവാഹപൂർവബന്ധങ്ങളും ‘മികവാ’ണെന്നും ‘സ്മാർട്്ശീല’ങ്ങളാണെന്നും ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം സ്വയം ഒരുക്കുന്ന കുരുക്കിലേക്കാണ് സുബോധമില്ലാതെ നീങ്ങുന്നത്. സമാധാനക്കേടും ജീവിതത്തിന്റെ തകർച്ചയും മാത്രമാണ് ‘വേലിചാട്ട’ത്തിന്റെ ഉറപ്പുള്ള റിസൾട്ട്.

വിവാഹേതരബന്ധത്തിന് കാരണം പലതാണ്. ‘ഞാൻ പങ്കാളിയിൽനിന്നും പ്രതീക്ഷിച്ച കരുതലും സ്‌നേഹവും എനിക്കു ലഭിച്ചില്ല. ഉള്ളിൽ സ്‌നേഹമുണ്ടാകാം. പ്രകടിപ്പിക്കാതെ ഞാനെങ്ങനെ അറിയും. ഞാൻ പരിചയപ്പെട്ട മറ്റൊരാൾ നിരന്തര കരുതലും അഭിനന്ദനവും സ്‌നേഹവുമെല്ലാം തന്നപ്പോൾ ഏതോ ഘട്ടത്തിൽ മനസ്സ് കൈവിട്ടു’ എന്നു പറയുന്നവരുണ്ട്. പ്രകടിപ്പിക്കാത്ത സ്‌നേഹം, കരുതൽ എല്ലാം ഒരു വില്ലനാണ്.

തക്കസമയത്ത് സ്വന്തം സ്വഭാവം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കിൽ സ്‌നേഹം കുറഞ്ഞ് പൊരുത്തക്കേടുകൾ ആരംഭിക്കും. ഈഗോ ശക്തമാകും. മനസ്സുകൾ തമ്മിലകലും. ചിലർക്കിടയിൽ കുടുംബപരവും സാമ്പത്തികവുമായ തർക്കങ്ങൾ തുടർക്കഥകളാകും. ‘കീരിയും പാമ്പും’ കളികൾക്കിടയിൽ ചീത്തവിളികളും ഏറ്റുമുട്ടലുകളും ‘ആംഗ്രി ബേബീസ്’ നിർബാധം തുടരും. ഇപ്രകാരമുള്ള നിരന്തരപ്രശ്‌നങ്ങൾ മൂലം അസ്വസ്ഥമാകുന്ന മനസ്സ് പങ്കാളിയെ അറിയാതെ വെറുത്തുപോകും. ആശ്വാസം തേടി സുഹൃത്തുക്കളോട് പ്രശ്‌നങ്ങൾ പങ്കുവെച്ചു തുടങ്ങും. നിങ്ങളെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന ആ ആൺ-പെൺ സുഹൃത്ത് എന്റെ വേവ്‌ലെങ്ത്തിലാണെന്ന തോന്നലിലും സഹതാപതരംഗത്തിലും വിഷമം പറയുന്നയാളും കേൾക്കുന്നയാളും തമ്മിൽ ഒരു ‘ഇത്’ അറിയാതെ അവർക്കിടയിൽ സൃഷ്ടിക്കപ്പെടാം. ഇവരുടെ ‘കാർ കൗൺസലിങ്ങും ‘കോഫി ഷോപ്പ് കൗൺസലിങ്ങും’ ‘റോഡ് സൈഡ് കൗൺസലിങ്ങു’മെല്ലാം അവർക്കിടയിൽ തോന്നിയ ആ ‘എന്തോ ഒരു ഇത്’ ഫീലിങ്ങിനെ അടുപ്പമായി വളർത്താം. ഇങ്ങനെ ‘അറിയാത്ത പണി’ ചെയ്ത്

‘പണി’യായവർ നിരവധി. സഹതാപ പ്രണയരോഗം.

കുടുംബജീവിതത്തിലെ ലൈംഗികപൊരുത്തക്കേടുകളും ലൈംഗികപരീക്ഷണങ്ങൾക്കുള്ള അഭിവാഞ്ഛയും മനസ്സിൽ ഗൂഢമായി കിടക്കുന്ന ലൈംഗികാഭിനിവേശവുമാണ് മൂല്യബോധത്തിന്റെ മതിൽക്കെട്ടുകൾ തകർത്തെറിയാൻ മറ്റു ചിലരെ പ്രേരിപ്പിക്കുന്നത്. ‘ഉദാത്ത സ്‌നേഹം’ എന്നൊക്കെ പറഞ്ഞടുക്കുന്ന സ്ത്രീ-പുരുഷ മനസ്സിൽ യഥാർഥത്തിൽ സ്‌നേഹമായിരുന്നില്ല എന്ന് രണ്ടാളും പരസ്പരം വെളിപ്പെടുത്തണമെന്നുമില്ല.

ആകർഷണത്തിന് പ്രായമില്ല… പദവിയില്ല… കാരണം മനുഷ്യമനസ്സ് എന്നും ചെറുപ്പമാണ്. ശരീരത്തിനു പ്രായമാകുമ്പോഴും മനസ്സിനു കൗമാരംതന്നെയെന്നത്, നിശ്ശബ്ദ് എന്ന ഹിന്ദി ചലച്ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വൃദ്ധനായ കഥാപാത്രത്തിന് 18 വയസ്സുള്ള ഒരു പെൺകുട്ടിയോട് തോന്നുന്ന ആകർഷണത്തിൽ വ്യക്തം. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും അടുപ്പവും പ്രണയവും തോന്നാം… നിരന്തരസമ്പർക്കത്തിലൂടെ. ഏതു സൗഹൃദത്തിലും ബന്ധത്തിലും ‘അഞ്ചടി അഞ്ചിഞ്ച് അകലം’ ഫോർമുലയും വിവേകവും പാലിച്ചില്ലെങ്കിൽ ‘അറിയാതെ’ ‘പറയാതെ’ സംഭവിക്കുന്ന ചില ശാരീരിക മൃദുസ്പർശനങ്ങൾപോലും മാനസിക അടുപ്പം വർധിപ്പിച്ചേക്കാം. കുട്ടികളിലും ടീനേജേഴ്‌സിനും യുവതീയുവാക്കൾക്കും മുതിർന്നവർക്കുമെല്ലാം ‘അഞ്ചടി അഞ്ചിഞ്ച്’ ഫോർമുല ബാധകം. അവിഹിതബന്ധം ഒരിക്കലും നന്മ സമ്മാനിക്കില്ല. ഒടുക്കം നാശത്തിലായിരിക്കും എന്നു തിരിച്ചറിയുക.

ആത്മീയ അടിത്തറയോടെ മൂല്യബോധത്തിന്റെ ചിറകിൽ, പരസ്പരസ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മനസ്സിലാക്കലിന്റെയും വിശ്വസ്തതയുടെയും തണലിൽ ഭാര്യാ-ഭർത്താക്കന്മാർ തങ്ങളുടെ ദാമ്പത്യധർമം അനുഷ്ഠിച്ച് ജീവിക്കാൻ തയ്യാറാകുക എന്നതു മാത്രമാണ് ഏക പോംവഴി. പങ്കാളിക്ക് ‘മറ്റാരോടോ’ ഒരു ബന്ധമോ അടുപ്പമോ, ഉണ്ടെന്നു തോന്നിയാലോ കണ്ടെത്തിയാലോ തകരരുത്. സമചിത്തതയോടെ തുറന്നു സംസാരിക്കുക. സംശയം മനസ്സിൽ നിറഞ്ഞുപൊട്ടുന്നതിലും നല്ലത് മനസ്സു പതറാതെ, അലമ്പും അടിയുമുണ്ടാക്കാതെ, ഉള്ളിലുള്ള നൊമ്പരം പങ്കാളിയോട് പങ്കുവെച്ച്, കൂടുതൽ സ്‌നേഹത്തോടെ, ക്ഷമയോടെ അയാളെ /അവളെ നിങ്ങളിലേക്ക് തിരികെ കൊണ്ടുവരിക.

About Intensive Promo

Leave a Reply

Your email address will not be published.