Breaking News
Home / Lifestyle / കൂടപ്പിറപ്പുകൾ ഇല്ലാത്ത സങ്കടം ഒറ്റ കുട്ടി ആയി ജനിച്ചവർക്ക് മാത്രമേ അറിയുള്ളു – “അമ്മേ… ഓടിവായോ ഇവൻ എന്റെ മുടിക്ക് കുത്തിപിടിക്കുന്നെ.. എന്റെ മുടിന്നു വിടാടാ തെണ്ടി. .. “”എന്താ അവിടെ, രാവിലെ തുടങ്ങിക്കോളും രണ്ടുംകൂടി അടികൂടാൻ, നാണമില്ലല്ലോ പോത്തുപോലെ വളർന്നു എന്നിട്ടും..!!

കൂടപ്പിറപ്പുകൾ ഇല്ലാത്ത സങ്കടം ഒറ്റ കുട്ടി ആയി ജനിച്ചവർക്ക് മാത്രമേ അറിയുള്ളു – “അമ്മേ… ഓടിവായോ ഇവൻ എന്റെ മുടിക്ക് കുത്തിപിടിക്കുന്നെ.. എന്റെ മുടിന്നു വിടാടാ തെണ്ടി. .. “”എന്താ അവിടെ, രാവിലെ തുടങ്ങിക്കോളും രണ്ടുംകൂടി അടികൂടാൻ, നാണമില്ലല്ലോ പോത്തുപോലെ വളർന്നു എന്നിട്ടും..!!

“അമ്മേ… ഓടിവായോ ഇവൻ എന്റെ മുടിക്ക് കുത്തിപിടിക്കുന്നെ.. എന്റെ മുടിന്നു വിടാടാ തെണ്ടി. .. “”എന്താ അവിടെ, രാവിലെ തുടങ്ങിക്കോളും രണ്ടുംകൂടി അടികൂടാൻ, നാണമില്ലല്ലോ പോത്തുപോലെ വളർന്നു എന്നിട്ടും കൊച്ചുപിള്ളേരെപോലെ ഇപ്പഴും വഴക്കുണ്ടാക്കുന്നതിൽ ഒരു കുറവുമില്ല, വിടാടാ ആ പെണ്ണിന്റെ മുടിയിൽ നിന്നും, വല്ലകുടുംബത്തേക്കും കെട്ടിച്ചുവിടേണ്ട പെണ്ണാ നീ ഇടിച്ചു അവൾക്കു വല്ലോം വന്നാൽ ചെക്കന്റെ വീട്ടുകാർ നമ്മളെ കുറ്റം പറയൂ..

“”അമ്മേ ഞാൻ അല്ല ഈ പെണ്ണാണ് ചുമ്മാ ടീവി കണ്ടോണ്ടിരുന്ന എന്നെ ചൊറിഞ്ഞോണ്ട് വന്നത്, ” “അല്ലമ്മേ അവനാ.. ഡാ അലവലാതി അപ്പു.. “അമ്മേ കേട്ടോ അമ്മു വിളിക്കുന്നത് ” “അമ്മു നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു അവനെ പേരു വിളിക്കരുത് ചേട്ടന് വിളിക്കണമെന്ന്, ഒന്നുല്ലേലും നിന്നേക്കാൾ നാല് വയസ്സിനു മൂത്തതല്ലേ അവൻ ” അമ്മേ ഇവൾ എന്നെ ഒഴിച്ചു എന്റെ എല്ലാ കൂട്ടുകാരെയും ചേട്ടനു വിളിക്കും, അത് കേൾക്കുമ്പോ നിക് ദേഷ്യം വരും, എന്നെ വാതുറന്നാൽ പട്ടി, തെണ്ടി, പന്നി, അലവലാതി, മരപ്പട്ടി എന്നൊക്കെ വിളിക്കൂ ; ഇവളെന്താ ഇങ്ങനെ.. ”

“മോളെ അമ്മു നീ അവനെ ഒഴിച്ചു അവന്റെ കുട്ടുകാരെയെല്ലാം അവന്റെ മുന്നിൽ വച്ച് ചേട്ടന്ന് വിളിക്കുമ്പോ അപ്പൂന് സങ്കടാവില്ലേ, അവന്റെ കുട്ടുകാർ അവനെ കളിയാക്കില്ലേ.. ഇനി എന്റെ കുട്ടി അവനെ പേരു വിളിക്കരുത് കേട്ടോ “ഹും.. ശരിയെടാ അപ്പുച്ചേട്ടാ.. ” “എന്താ അവിടെ ബഹളം ” “ഹും നിങ്ങളിങ്ങനെ നേരംവെളുക്കുമ്പോ മുതൽ പത്രം വായിച്ചിരുന്നോ മനുഷ്യാ, പിള്ളേരു തമ്മിൽ തല്ലി ചത്താലെങ്കിലും നിങ്ങൾ അതിന്റെ മുന്നിൽ നിന്നു എണീക്കുമോ.. ” “എന്താ ഇന്നത്തെ പ്രശ്നം ” “ഇവിടത്തെ സ്ഥിരം കലാപരുപാടി തന്നെ, ഇവിടൊരുത്തി ചെറുതു കൊടുത്തു വലുതു മേടിക്കാൻ നടക്കുന്നുണ്ടല്ലോ, ചുമ്മാ ഇരിക്കുന്ന ചെക്കനെ അങ്ങോട്ടു ചെന്നു ചൊറിഞ്ഞു ധർമ്മം മേടിച്ചിരുന്നു മോങ്ങും “..

“ഹും അമ്മ അല്ലേലും അവന്റെ സൈഡ് ആണ്, എനിക്കറിയാം അമ്മയ്ക്ക് ഒരു വിചാരമുണ്ട് എന്നെ കെട്ടിച്ചുവിടും വയസ്സാൻകാലത്തു അമ്മേനേം അച്ചേനേം അവനേ നോക്കുള്ളു എന്നു, അതാണ് അമ്മയ്ക്ക് അവനോട് ചായിവും സ്നേഹക്കൂടുതലൊക്കെ, എന്ത് കിട്ടിയാലും അവനേ അമ്മ കൊടുക്കൂ.. ” “എന്റെ പൊന്നു അമ്മുട്ടി കരയല്ലേടാ നിനക്ക് അച്ഛാ ഇല്ലെടാ..,, അച്ഛൻ ഉള്ളപ്പോൾ എന്റെ പൊന്നുംകുടത്തിനെ ആരും ഒന്നും പറയൂല്ലട്ടോ..

” “ഹും വന്നല്ലോ അച്ഛനും മോളും,അല്ലേലും അച്ഛയ്ക്ക് എന്നെക്കാളും അവളെയാ കൂടുതൽ ഇഷ്ടം , ഒന്നുല്ലേലും ഞാൻ അച്ഛന്റെ മൂത്തമോനല്ലേ, ഇളയതാന്നു പറഞ്ഞു എല്ലാരുംകൂടി ആ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കി വച്ചേക്കുവാ, അവളുടെ കുരുത്തക്കേടിനൊക്കെ അച്ഛനാ വളംവെച്ചുകൊടുക്കുന്നതു ” “നീ പോടാ നിനക്കു കുശുമ്പാ ” “നീ പോടീ മരപ്പട്ടി, അമ്മേ കേട്ടോ ഇവൾ എന്നെ വിളിക്കുന്നത്, ഇവളാണമ്മേ കുരുത്തക്കേടെല്ലാം ഒപ്പിച്ചുവയ്ക്കുന്നതു അവസാനം പേരു വരുമ്പോ എല്ലാം എന്റെ തലയിലാവുകയും ചെയ്യും, എന്നിട്ടു നിക്കക്കള്ളിയില്ലാതെ വരുമ്പോ ഒരു കള്ളക്കരച്ചിലും, അവളുടെ പതിനെട്ടാമത്തെ അടവ്, എന്നിട്ടു അച്ഛന്റെ കയ്യിന്നു അടി നിക് മേടിച്ചു തരികയും ചെയ്യും ”

“നിർത്തു രണ്ടും മതി പ്രസംഗിച്ചത്, എണീക്കുമ്പോ തുടങ്ങും രണ്ടുംകൂടി അടിവയ്ക്കാൻ കിടന്നുറങ്ങുന്നവരെ ഇത് തന്നെ രണ്ടിനും പണി,എങ്ങനെ നന്നാവാനാ ടീവി വെച്ചാൽ രണ്ടും കൂടിയിരുന്നു ഈ ഇടി പരുപാടിയല്ലേ കാണുള്ളൂ, മനുഷ്യനെകൊണ്ടൊരു സീരിയൽ പോലും വയ്പ്പിക്കില്ലലോ, അത് കണ്ടു കണ്ടു ഈ പിള്ളേരുടെ കണ്ണീച്ചോരയൊക്കെ പോയിന്നാ തോന്നുന്നേ, ഉറങ്ങിക്കഴിഞ്ഞാലോ എന്താ സ്നേഹം കെട്ടിപ്പിടിച്ചേ രണ്ടും ഉറങ്ങാതുള്ളൂ..

” “മതിയെടി നിർത്തു പിള്ളേരായാൽ അടിയും വഴക്കും കുറച്ചു കുസൃതിയും ഓക്കേ ഉണ്ടാവും അങ്ങനാ എല്ലാരും വളരുന്നേ, നീ നിന്റെ പാട്ടിനു പോ അടുക്കളയിലെ പണി ഓക്ക തീർക്കാൻ നോക്ക് ” “അല്ലേലും നിങ്ങളാ ഈ പിള്ളേർക്ക് എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത്, ഞാൻ എന്റെ പണിനോക്കാൻ പോവാ അച്ഛനും മക്കളുംകൂടി എന്താന്നുവച്ചാൽ കാണിച്ചുകൂട്ടു ” “കേട്ടോ നിങ്ങടെ അമ്മ പറയുന്നത് രണ്ടിനും ഇപ്പോ സമാധാനമായോ, ഇപ്പോ എല്ലാം എന്റെ തലയിലായി, ഞാൻ ആണോ മക്കളെ നിങ്ങളെ ചീത്തയാക്കുന്നേ “..

“ഞങ്ങടെ പൊന്നമ്മയല്ലേ, ഞങ്ങൾ ചുമ്മാ ഒരു രസത്തിനല്ലേ സ്നേഹക്കൂടുതൽ കൊണ്ടല്ലേ അടിയുണ്ടാക്കുന്നേ, ഇനി എത്രനാളാണമ്മേ ഇങ്ങനൊക്കെ.. നമ്മുടെ വഴക്കാളിയെ കെട്ടിച്ചുവിട്ടാൽ ഞാൻ ആരോടാ പിന്നെ അടികൂടുക, അത് വരെയല്ലേ ഇതൊക്കെ ഉള്ളു.., ” ” ഏട്ടാ..” “നീ പോടീ ഉണ്ടക്കണ്ണി, സോപ്പ് ഇടാനല്ലാതെ നീ ഇതുവരെ എന്നെ അങ്ങനെ വിളിച്ചിട്ടുണ്ടോടി.. “…………. “അയ്യേ അപ്പോഴേക്കും മുഖം വാടിയോ എന്റെ വായാടിയുടെ, എടി നെത്തോലി നീ എന്നെ ഏട്ടനൊന്നും വിളിക്കണ്ട, പേരു വിളിച്ചാൽ മതി,

നിക് അതാ ഇഷ്ടം, ചേട്ടനൊക്കെ വിളിച്ചാൽ എനിക്ക് ഭയങ്കര അകൽച്ച തോന്നും നീ വേറേ ആരെയോ വിളിക്കുന്നപോലെ നിക് തോന്നു, അതുകൊണ്ടു എന്റെ തല്ലുകൊള്ളി നിനക്കിഷ്ടമുള്ളത് വിളിച്ചോട്ട, നീ എന്റെ കുഞ്ഞനിയത്തി അല്ലേടാ.. ” “നീ എന്നെ കരയിപ്പിക്കുമല്ലോ ചെക്കാ.. ” “കണ്ടോ അവരൊന്നായി,” “ഇതെനിക് അറിയാമായിരുന്നു ഇതാ ഞാൻ ഇവരുടെ വഴക്കിൽ ഇടപെടാത്തതു.. ഇവരുടെ വഴക്കിൽ ഇടപെടാൻ പോയാൽ അവസാനം അവർ ഒന്നാവും നമ്മള് പുറത്തുമാവും ” “ഇപ്പോ നിങ്ങൾ മൂന്നുപേരും സെറ്റ് ആയി ഞാൻ പുറത്തും ” “നിനക്കു ഞാൻ ഇല്ലേടി… ” “അമ്മേ ഇവനോട് മിണ്ടാതിരിക്കാൻ പറ, ചുമ്മാ ഓരോന്നു പറഞ്ഞു ഇവൻ എന്നെ കരയിപ്പിക്കുവാ, നിക് നിങ്ങളെയൊക്കെ വിട്ടു എങ്ങും പോവണ്ട, നിച്ചു കല്യാണം ഒന്നും വേണ്ട, എന്നും അച്ഛേടേം അമ്മേടേം അപ്പൂന്റേം കൂടെ ഇവിടെ നിന്നാ മതി ”

“അയ്യേ നാണമില്ലേ പെണ്ണെ നിനക്ക് നിന്നു ചിണുങ്ങാൻ, നാലഞ്ചു കൊല്ലം കഴിഞ്ഞാ വല്ല കുടുംബത്തേക്കും അയക്കേണ്ട പെണ്ണാ,അമ്മേ ഈ പെണ്ണിനെ അടുക്കള പണിയൊക്കെ പഠിച്ചിട്ടു കെട്ടിച്ചുവിട്ടാൽമതിട്ടോ, തിന്നാനും ഉറങ്ങാനും മാത്രേ ഈ കുട്ടിപിശാശിനു അറിയൂ, പണിയൊന്നും അറിയാതെ കെട്ടിച്ചുവിട്ടാൽ ചെക്കന്റെ വീട്ടുകാർ തിരിച്ചോടിച്ചു വിടും, പിന്നെ അമ്മേനെ കുറ്റം പറയൂ വളർത്തുദോഷാന്നു പറഞ്ഞു “അവൾ തകർത്തു നടക്കട്ടെടാ,

ഇപ്പോഴല്ലേ അവൾക്കു ഇങ്ങനെ മടിയും പിടിച്ചു അടിച്ചുപൊളിച്ചു നടക്കാൻ പറ്റൂ, കല്യാണമൊക്കെ കഴിഞ്ഞാൽ എന്റെ അമ്മുന് പിന്നെ മടിയൊക്കെ പിടിച്ചിരിക്കാൻ പറ്റുവോ, സാരോല്ല പഠിത്തമൊക്കെ കഴിഞ്ഞു പണിയൊക്കെ പഠിപ്പിച്ചിട്ടേ അവളെ കെട്ടിച്ചയക്കുന്നുള്ളൂ.. ഹി ഹി അത് പോരടി വായാടി… ” “അപ്പോ രക്ഷപെട്ടു,സമയമുണ്ടല്ലോ പണിയൊക്കെ പഠിക്കാൻ, എന്റെ പഞ്ചാരയമ്മയ്ക്കു എല്ലാം അറിയാം ഞാൻ ഒരു ചക്കരയുമ്മ തരട്ടെ… അതേ അമ്മേ അച്ഛേ നിങ്ങൾഎന്നെ കെട്ടിച്ചുവിടുമ്പോൾ നിക് എത്ര സ്ത്രീധനം തരും ?”

“എന്തൊക്കെയാ ചോദിക്കുന്നതെന്ന ബോധമുണ്ടോ നിനക്കു ? വായടച്ചിരുന്നോ അതാ നിനക്കു നല്ലത് , പണ്ടൊക്കെ കല്യാണക്കാര്യം പറഞ്ഞാൽ പെൺകുട്ടിയോൾ നാണം കൊണ്ട് ഉമ്മറത്തേക്ക് പോലും വരില്ലാരുന്നു ഇവിടെ ഒരുത്തിയുണ്ട് നാണം ലവലേശം തൊട്ടുതീണ്ടിയിട്ടില്ല നാക്കിനു ലൈസൻസും ഇല്ല, സ്ത്രീധനത്തിന്റെ കണക്കും ചോദിച്ചു ഇറങ്ങിയേക്കുവാ,

എന്തായാലും ഞങ്ങൾ ഈ കിടന്നു കഷ്ടപെടുന്നതെല്ലാംനിങ്ങൾക്കുവേണ്ടിയല്ലേ അപ്പോ ഞങ്ങൾക്കുള്ളതെല്ലാം നിങ്ങൾക്ക് രണ്ടുപേർക്കുമാ, അത് പോരെ ?” “അയ്യടിമോളെ അമ്മേ അങ്ങനെ പറഞ്ഞു രക്ഷപെടാൻ നോക്കണ്ട, അച്ഛേ നിച്ചു ഒരു അൻപത്തുപവൻ തന്നാമതിട്ടോ.. ” “അതിനെന്താ തരാല്ലോ എന്റെ പൊന്നിന് അച്ഛൻ എത്ര വേണേലും തരും, എന്നിട്ടു നല്ലൊരുത്തന് കൈപിടിച്ച് കൊടുക്കണം ” “ഇവൾ കല്യാണമൊക്കെ കഴിഞ്ഞു കെട്ടിയോനുമായി വരുമ്പോ ഒടുക്കത്തെ ജാട ആയിരിക്കുമല്ലേ അമ്മേ അപ്പോ ഈ പാവങ്ങളെയൊക്കെ മൈൻഡ് ചെയ്യുവോ എന്തോ.. ”

“നീ പോടാ പട്ടി.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്, നിക് ദേഷ്യം വന്നാലുണ്ടല്ലോ ചെക്കാ വലിച്ചു കീറും നിന്നെ.. ഞാൻ പോവാമ്മേ ഈ വീട്ടിൽ നിന്നു, വല്യച്ഛന്റെ വീടുവരെ ഒന്നു പോയിട്ട് വരാം ഹും.. ” “അയ്യോ വഴക്കാളി പോവല്ലേ ” “നീ പോടാ നെത്തോലി ,ഞാൻ പോവാ.. ” “അമ്മേ.. അച്ഛേ നമുക്കു അമ്മുനെ നല്ലോണം പഠിപ്പിച്ചു ജോലി ഓക്കേ ആയിട്ടു എന്റെ പെങ്ങളൂട്ടിയെ പൊന്നുപോലെ നോക്കുന്ന നല്ലൊരുത്തനെ കണ്ടുപിടിച്ചു നാട്ടിൽ നടന്നതിൽവെച്ചു ഏറ്റവും ഗംഭീരമായിട്ടു അവളുടെ കല്യാണം നടത്തണം,

ആദ്യം ഞാൻ ജോലിയൊക്കെ മേടിച്ചു സ്വന്തം കാലിൽ നിന്നിട്ടു അമ്മുട്ടിയുടെ കല്യാണം നന്നായി നടത്തും, ” “എന്നാലും എന്റെ അപ്പുക്കുട്ടാ എന്റെ മക്കൾക്ക് അവളോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോടാ.. ?” “അവളെന്റെ മോളെ പോലെ അല്ലേ അച്ഛേ, കാര്യമൊക്കെ ശരി ഞാൻ തല്ലുകൂടും വഴക്കുണ്ടാക്കും എന്നുവെച്ചു വേറേ ആരേലും എന്റെ കൊച്ചിനെ സങ്കടപ്പെടുത്തി എന്നറിഞ്ഞാൽ പിന്നവൻ രണ്ടുകാലിൽ നടക്കില്ല.. ‘കാര്യം അടിയൊക്കെ ആണേലും നിക് ആ കുട്ടിപിശാശിനെ ജീവനാ, അവൾ വെക്കേഷന് അമ്മേടെ വീട്ടിൽ നിക്കാൻ പോകുമ്പൊത്തന്നെ നമ്മുടെ വീട്ടിലെ ഒച്ചയും അനക്കവുമൊക്കെ കെട്ടുപോകും പിന്നെ ഒരു രസോം ഉണ്ടാവില്ല.. ”

“അപ്പു.. ഞാൻ എന്താ മോനെ പറയേണ്ടത് ” “അമ്മ ഒന്നും പറയണ്ട, അവളെ കെട്ടിച്ചിട്ടു വേണം കുഞ്ഞിലത്തെ അവളുടെ വീരകഥകക്കൊക്കെ അളിയനോട് പറഞ്ഞു കൊടുത്തു ആ കാന്താരിയെ അവന്റെയൊപ്പം ചേർന്നു കളിയാക്കാൻ.. പിന്നെ അവൾ ഗർഭിണി ആണെന്ന് ആദ്യം അറിയുമ്പോ അവൾ പറയാതെ പച്ചമാങ്ങയ്ക്കുവേണ്ടി മരത്തിൽ വലിഞ്ഞു കേറി പറിച്ചു കൊടുക്കണം അവളുടെ പ്രസവസമയത് ലേബർ റൂമിന്റെ വരാന്തയിലൂടെ തേരാപ്പാരാ നടക്കണം പിന്നെ അവളുടെ കുട്ടികൾ മാമാ എന്നു വിളിച്ചു നമ്മുടെ വീടിനകത്തു ഓടി നടക്കുന്നതുമൊക്കെ കാണണം,

അതൊക്കെ എന്ത് രസമായിരിക്കുമല്ലേ അമ്മേ ? “ഹി ഹി രണ്ടും കണ്ണിനു നേരെ കണ്ടാൽ അടിയാണ് ഇരുപത്തിനാലുമണിക്കൂറും എന്നാ മനസിൽ നിറയെ സ്നേഹവും, എന്നും നിങ്ങൾ ഇങ്ങനെ തന്നെ ഇരിക്കണേ മക്കളെ, ഞങ്ങൾക്കു എന്തേലും സംഭവിച്ചാലും നിങ്ങൾക്ക് നിങ്ങളു മാത്രേ ഉണ്ടാവൂ എന്നു എപ്പോഴും ബോധം വേണം, നിങ്ങളെ പോലെ നിങ്ങളു മാത്രേ ഉള്ളു,മരണം വരെയും നിന്റെ കൂടപ്പിറപ്പിനെ പൊന്നുപോലെ നോക്കണേ അപ്പു, അവൾക്കു നീയല്ലേടാ ഉള്ളൂ.. ” കുറച്ച് അടിപിടികൾ ,

കുസൃതിത്തരങ്ങൾ ,പിണക്കങ്ങൾ അതിനിടയിലെ കുഞ്ഞ് നൊമ്പരങ്ങൾ … വീട് എന്നും അങ്ങനെയൊക്കെയാണ്.ഈ ബഹളങ്ങൾക്കിടയിൽ നിന്നും അകന്ന് ഹോസ്റ്റൽ മുറിക്കുള്ളിലും കോളേജ് വരാന്തയിൽ തനിച്ചിരിക്കുമ്പോഴുമൊക്കെയാണ് വീട് നമ്മളെ തിരിച്ചു വിളിക്കുക. കാരണം , അകലങ്ങൾ കൂടുമ്പോഴാണല്ലോ കൂടെയുണ്ടായിരുന്നവർ എത്ര മാത്രം പ്രിയപ്പെട്ടവരെന്ന് തിരിച്ചറിയുന്നത് !

രചന: ആർദ്ര മാളൂട്ടി

കൂടപ്പിറപ്പുകളുടെ സ്നേഹം കൂടപ്പിറപ്പുകൾ ഇല്ലാത്ത സങ്കടം ഒറ്റ കുട്ടി ആയി ജനിച്ചവർക്ക് അറിയുള്ളു.സുഹൃത്തുക്കൾ ഒക്കെ പിന്നീട് ജീവിതത്തിലേക്ക് കടന്നു വരുന്നവർ ആണ്.അവർ വന്ന പോലെ ചിലപ്പോൾ മടങ്ങുകയും ചെയ്യും.എന്നാൽ കൂടപ്പിറപ്പുകൾ ജീവിതകാലം മുഴുവൻ നമുക്കൊപ്പം ഉണ്ടാകും.കാരണം അത് രക്ത ബന്ധമാണ്.എത്ര വഴക്കു കൂടിയാലും അടിച്ചാലും മായാത്ത ബന്ധം.അത് കൊണ്ട് തന്നെ ആണ് ആ ബന്ധം ഇത്ര ദൃഢമാകാൻ കാരണം.അച്ഛൻ അമ്മമാർ പല ജോലികളിലാണ് തിരക്ക് പിടിക്കുമ്പോൾ കുടുംബത്തിൽ നമുക്ക് ഇപ്പോഴും ഒരു താങ്ങായും തണലായും മാറുന്നത് ഈ കൂടപ്പിറപ്പാണ് .

നമ്മുടെ സങ്കടങ്ങൾ പറഞ്ഞു ആശ്വസിക്കപ്പെടാനും സന്തോഷങ്ങളിൽ നമുക്കൊപ്പം കൂടി ചേരാനും ഇവർ എന്നും മുന്നിലുണ്ടാവും.ഒരു വീട്ടിൽ രണ്ടു മക്കൾ ഉണ്ടെങ്കിൽ അവർ തമ്മിൽ ദിവസവും എന്ധെങ്കിലും അടി ഉണ്ടാകും എന്നത് ഉറപ്പാണ്.കാരണം ഇണക്കം ഉള്ളയിടത്തല്ലേ പിണക്കം ഉണ്ടാവുള്ളു.ഈ വഴക്കുകളിൽ മകന്റെ ഭാഗത്തു അമ്മയും മകളുടെ ഭാഗത്തു അച്ഛനും ആണ് സ്ഥിരം ഉണ്ടാവുക.ഇത് മിക്ക വീടുകളിലെയും പതിവാണ് .

About Intensive Promo

Leave a Reply

Your email address will not be published.