15 ദിവസം മാത്രമുള്ള കുഞ്ഞിന് വേണ്ടിയായിരുന്നു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലന്‍സിന് പിന്നാലെയായിരുന്നു പ്രാർത്ഥനകളുമായി മലയാളികള്‍ ഇരിക്കുമ്പോൾ. അതിനിടയില്‍ കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ശബരിമല ആചാരസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ഇയാള്‍. ശബരിമല ആചാരസംരക്ഷണ യജ്ഞവുമായി ശബരിമല സന്നിധിയില്‍ എന്ന് പറഞ്ഞ് നിരവധി ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിയപ്പെട്ട സഹോദരൻ ബിനിലിന് ,
KL 60 J 7739 എന്ന ആംബുലൻസിനായി തടസ്സമില്ലാതെ ഗതാഗതം ഒരുക്കിയ ഒരുമലയാളിക്കും അതിനകത്തുള്ളത് സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണെന്നറിയില്ലായിരുന്നു .ചങ്കിന്റെ താളം മുറിഞ്ഞുപോകാതിരിക്കാനുള്ള കരുതലോടെ ജീവൻപണയം വച്ച് ആ കുരുന്നിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുൾപ്പെടെറ്റുള്ളവർക്കും ആ ചിന്തയായിരുന്നിരിക്കില്ല എന്നുറപ്പാണ് .
ഒരു കുഞ്ഞാവ .തീരെ അടിയന്തിരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട് .ഇത്രേ ഞങ്ങളോർത്തുള്ളു .ജിഹാദിയുടെ വിത്താണോ എന്നോർക്കാതെ ആകുഞ്ഞിനു സർക്കാർ ചികിത്സനൽകും എന്നുകേട്ടപ്പോളും മനസ്സുനിറഞ്ഞ ആശ്വാസമാണ് മലയാളിക്ക് തോന്നിയത് .
ഇത്തരം കാര്യങ്ങളിലൊന്നും വർഗീയത തുപ്പരുത് .ദിവസേന ഒരുപാട് സങ്കടങ്ങളും രോഗങ്ങളുമൊക്കെ കാണുന്നതുകൊണ്ടും ,അസുഖത്തിനുമുന്നിൽ പകച്ചുനിൽക്കുന്നവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ കിട്ടിയ തിരിച്ചറിവ് കൊണ്ടും പറയട്ടെ ,
അസുഖം ആർക്കും വരാം .എനിക്കും ബിനിലിനും നമ്മുടെ കുടുംബാംഗങ്ങൾക്കും so called കമ്മികൾക്കും ,സങ്കികൾക്കും ,കൊങ്ങികൾക്കും ,സുഡാപ്പികൾക്കും ഉൾപ്പെടെ ആർക്കും വരാം .വന്നാൽ പെട്ടു .ആദ്യം നീളുന്ന കയ്യുടെ വർഗമേതെന്ന് ചിന്തിക്കാൻ പ്രളയസമയത് ബിനിലിനുൾപ്പെടെ ആർക്കും തോന്നിയില്ലല്ലോ .
അതാണ് .
അപ്പൊ പറഞ്ഞുവന്നത് ,
സഹോദരൻ ഇങ്ങനെയുള്ള പൊതുവികാരങ്ങളിൽ വർഗീയ വിഷമിട്ടിളക്കരുത് .
ചെറ്റത്തരമാണത് .
ശുദ്ധ പോക്രിത്തരം